Join Whatsapp Group. Join now!
Aster MIMS 10/10/2023

മരുന്ന് മാറിയ സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ആവശ്യം

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് കാരണം യുവതിയുടെ ആര്യോഗ്യസ്ഥിതി മോശമായതിനെക്കുറിച്ചും Kasaragod, Kerala, news, Top-Headlines, hospital, Youth League, Youth league on Private Hospital issue
സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 12.06.2019) കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് കാരണം യുവതിയുടെ ആര്യോഗ്യസ്ഥിതി മോശമായതിനെക്കുറിച്ചും തന്റെ കൈകൊണ്ട് ഇഞ്ചക്ഷന്‍ നല്‍കി മൂന്ന് പേര്‍ മരണപ്പെട്ടതായുമുള്ള ആശുപത്രി എം ഡിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.

ഫോര്‍ട്ട് റോഡില്‍ താമസിക്കുന്ന ഷഫീഖിന്റെ ഭാര്യ ഹാജറക്കാണ് ആശുപത്രിയിലെ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ലിഗ്‌നോകെയ്ന്‍ മരുന്നിന് പകരം ഡൈല്യൂട്ട് സോഡിയം ഹൈപ്പോ ക്ലോറൈഡ് മരുന്ന് നല്‍കിയത് മൂലം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായതെന്നാണ് പരാതി. ഇക്കാര്യം ആശുപത്രി എം ഡിയോട് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ സംഭവത്തെ നിസാര വത്കരിക്കുകയും തന്റെ കൈകൊണ്ട് പലരും മരിച്ചിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഇതിന്റെ വോയിസ് ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

ഇക്കാര്യത്തില്‍ അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ചികിത്സാ പിഴവുമൂലം ദുരിതം അനുഭവിക്കുന്ന യുവതിക്ക് നീതി ലഭ്യമാക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും നിയമ നപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.

മരുന്ന് മാറി ചികിത്സ: സമഗ്ര അന്വേഷണം വേണം, ഇരക്ക് നീതി ലഭ്യമാക്കണം: എസ് ഡി പി ഐ

കാസര്‍കോട്: പല്ലിന് റൂട്ട് കനാല്‍ ചെയ്യാനെത്തിയ രോഗിക്ക് മരുന്ന് മാറി ചികിത്സിച്ചതുമായി ബന്ധപ്പെട്ട് ശരീരം തളര്‍ന്ന യുവതിക്ക് നീതി ലഭ്യമാക്കണമെന്നും അതുമായി ബന്ധപ്പെട്ട് ആശുപത്രി എം ഡിയുടെ വെളിപ്പെടുത്തലിലും സമഗ്രമായി ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങളിലേക്ക് രോഗികള്‍ എത്തുന്നത്. അതിന് ശേഷം നിസാരവല്‍ക്കരിച്ച് കൊണ്ട് കൈ കഴുകുന്ന അവസ്ഥയാണ് മിക്ക ആശുപത്രികളിലുമുണ്ടാകുന്നത്. അത് തന്നെയാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും നടന്നത്. മനുഷ്യന്റെ ജീവന്‍ അപായപ്പെടുത്തുന്ന ഇത്തരം കാര്യങ്ങളെ ചെറുതായി കാണാന്‍ പറ്റില്ല. മനുഷ്യ ജീവന്റെ വിലക്ക് പുല്ല് വില കല്‍പ്പിക്കുന്നവരെ നിലക്ക് നിര്‍ത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യുവതിക്കും, കുടുംബത്തിനും നീതി ലഭിക്കാന്‍ നടത്തുന്ന എല്ലാ സമരപരിപാടികള്‍ക്ക് എസ് ഡി പി ഐയുടെ എല്ലാവിധ പിന്തുണയും നല്‍കുമെന്നും പൊതു ജനം ഈ വിഷയത്തെ ഗൗരവമായി കാണണമെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ സക്കരിയ കുന്നില്‍, അഡ്വ. റഫീഖ്, ഗഫൂര്‍ നായന്മാര്‍മൂല, അബൂബക്കര്‍ എരുതുംകടവ്, മുഹമ്മദ് കരിംമ്പളം, ബഷീര്‍ നെല്ലിക്കുന്ന്, സക്കരിയ മുട്ടതോടി, ബിലാല്‍ ചൂരി, ഖാദര്‍ ഏരിയാല്‍, ഫൈസല്‍ അറഫ, അലി ആലംപാടി, ഹമീദ് എരുതുംകടവ്, ശിഹാബ് മൊഗ്രാല്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, hospital, Youth League, Youth league on Private Hospital issue
  < !- START disable copy paste -->