Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് വിദ്യാര്‍ത്ഥിയോട് കലക്ടര്‍ പറഞ്ഞതായി ആരോപണം; ഇരകളെ അവഹേളിച്ച കലക്ടര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്ത്

വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് വിദ്യാര്‍ത്ഥിയോട് കലക്ടര്‍ പറഞ്ഞതായി ആരോപണം Kasaragod, Kerala, news, Endosulfan, Youth League, District Collector, Youth league against collector
കാസര്‍കോട്: (www.kasargodvartha.com 17.06.2019) വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് വിദ്യാര്‍ത്ഥിയോട് കലക്ടര്‍ പറഞ്ഞതായി ആരോപണം. ഇതോടെ ഇരകളെ അവഹേളിച്ച കലക്ടര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയക്കളിയാണെന്നും വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും തന്നെ കാണാനെത്തിയ വിദ്യാര്‍ത്ഥിയോട് കലക്ടര്‍ പറഞ്ഞതായാണ് ആരോപണമുന്നയിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിലൂടെ ദുരിതബാധിതരായ രോഗികളെയും അവരുടെ കുടുംബത്തെയും അവഹേളിച്ച ജില്ലാ കലക്ടര്‍ മാപ്പു പറയണമെന്നും, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാകലക്ടര്‍ തന്റെ അജ്ഞതയാണ് ഇതിലൂടെ വെളിവാക്കിയത്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് നിരവധി പഠനങ്ങളുടെയും, അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രത്യേക സെല്‍ രൂപീകരിച്ച് ചികിത്സയും, പെന്‍ഷനും, ധനസഹായവും മരണാനന്തര ആനുകൂല്യവും അനുവദിച്ചത്.

സംസ്ഥാനത്ത് വലത്, ഇടത് സര്‍ക്കാറുകള്‍ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിലപാട് സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമാണ്. പുനരധിവാസവും, പട്ടികക്ക് പുറത്ത് നില്‍ക്കുന്നവരെ പുതുതായി ചേര്‍ക്കണമെന്നതും ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ നിലനില്‍ക്കെ കലക്ടറുടെ നിലപാട് സംശയാസ്പദമാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ഇത്തരം നിലപാട് പുലര്‍ത്തുന്ന ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സെല്‍ പ്രവര്‍ത്തനം തുടര്‍ന്ന് പോകുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.

പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാര്‍, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Endosulfan, Youth League, District Collector, Youth league against collector
  < !- START disable copy paste -->