Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള അഞ്ചാംമൈലിലെ അജ്മല്‍ അംറാസാ (21) ണ് മരണപ്പെട്ടത്. kasaragod, Accident, Death, Obituary, Top-Headlines, News, Youth, Ajmal Amras
പള്ളിക്കര: (www.kasargodvartha.com 01.06.2019) നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള അഞ്ചാംമൈലിലെ അജ്മല്‍ അംറാസാ (21) ണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന സഹൃത്തുക്കളായ റാഷിദ്, അമാനുല്ല, ജുറൈദ്, സഹദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ പള്ളിക്കര പൂച്ചക്കാടായിരുന്നു അപകടം.



ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 യു 2717 നമ്പര്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അംറാസ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അംറാസിന്റെ മരണം സംഭവിച്ചിരുന്നു.

ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.


Keywords: Kasaragod, Accident, Death, Obituary, Top-Headlines, News, Youth, Ajmal Amras.