Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായതായി; പിന്നാലെ തിരിച്ചെത്തി, ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടതാണെന്ന് യുവതി

രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് Kasaragod, Kerala, news, Top-Headlines, Missing, Woman, complaint, Vidya Nagar, Woman goes missing
വിദ്യാനഗര്‍: (www.kasargodvartha.com 08.06.2019) രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതാവുകയും പോലീസ് അന്വേഷണത്തിനിടെ തിരിച്ചെത്തുകയും ചെയ്തു. എടനീര്‍ ചൂരിമൂലയിലെ 23 കാരിയാണ് തിരിച്ചെത്തിയത്. ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടതാണെന്ന് യുവതി വെള്ളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്.

ഒമ്പത് മാസവും രണ്ട് വയസും പ്രായമുള്ള രണ്ട് കുട്ടികളെ വീട്ടിലാക്കി യുവതി പോവുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് എടനീരിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് വിദ്യാനഗര്‍ പോലീസ് അറിയിച്ചു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Missing, Woman, complaint, Vidya Nagar, Woman goes missing
  < !- START disable copy paste -->