Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക; ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും കടലില്‍ പോകുന്നവരും ഇത് വായിക്കുക

അറേബ്യന്‍ ഗള്‍ഫ് തീരങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Abudhabi, news, Gulf, World, Top-Headlines
അബുദാബി: (www.kasargodvartha.com 19.06.2019) അറേബ്യന്‍ ഗള്‍ഫ് തീരങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ തിരമാലകളുമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരമാവധി 10 അടി വരെ ഉയര്‍ന്നേക്കുമെന്നും അറിയിച്ചു. ഇതേ സ്ഥിതി വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു യുഎഇയിലെ കനത്ത ചൂടില്‍ ബുധനാഴ്ച അല്‍പം കുറവുണ്ടാമെന്നാണ്.

Abudhabi, news, Gulf, World, Top-Headlines, Weather alert: High wave warning up for UAE beaches

അബുദാബിയിലും റാസല്‍ഖൈമയിലും 39 ഡിഗ്രി വരെയും ദുബായിലും ഷാര്‍ജയിലും അജ്മാനിലും ഉമ്മുല്‍ ഖുവൈനിലും 38 ഡിഗ്രി വരെയും ബുധനാഴ്ച താപനില ഉയരും. 44 ഡിഗ്രി വരെയായിരിക്കും ഉന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ താപനില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abudhabi, news, Gulf, World, Top-Headlines, Weather alert: High wave warning up for UAE beaches