city-gold-ad-for-blogger

ചില സമയങ്ങളില്‍ നഗരസഭ മാത്രമല്ല ജനങ്ങളും നന്നാവണം; വൃത്തിയാക്കുന്ന സ്ഥലത്ത് വീണ്ടും മാലിന്യം കൊണ്ടിട്ട് ജനങ്ങളുടെ വെല്ലുവിളി, എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍

തളങ്കര: (www.kasargodvartha.com 26.06.2019) ചില സമയങ്ങളില്‍ നഗരസഭ മാത്രമല്ല ജനങ്ങളും നന്നാവേണ്ടതുണ്ട്. റോഡരികില്‍ മാലിന്യം കൊണ്ടിടുന്നത് പതിവായപ്പോള്‍ നഗരസഭ അധികൃതര്‍ ഇടപെട്ട് വൃത്തിയാക്കുകയും മാലിന്യം തള്ളരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേസ്ഥലത്ത് വീണ്ടും വീണ്ടും മാലിന്യം കൊണ്ടിട്ട് അധികൃതരെ വെല്ലുവിളിക്കുകയാണ് ജനങ്ങള്‍. തളങ്കര സിറാമിക്‌സ് റോഡിനെയും പള്ളിക്കാലിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

നേരത്തെ മാലിന്യം തള്ളിയതുമൂലം ദുര്‍ഗന്ധം വമിച്ച് പകര്‍ച്ചവ്യാധി ഭീഷണിയിലായിരുന്നു നാട്. ഇതോടെ വ്യാപക പരാതിയുയരുകയും നഗരസഭ അധികൃതര്‍ ഇടപെട്ട് മാലിന്യം നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സ്ഥലത്ത് ചിലര്‍ വീണ്ടും മാലിന്യം തള്ളുകയായിരുന്നു. മഴ വന്നതോടെ മാലിന്യം ഒഴുകിപ്പോയി പ്രദേശം മുഴുവന്‍ വൃത്തിഹീനമായി കിടക്കുകയാണ്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് നഗരസഭ അധികൃതര്‍.

അതേസമയം വാര്‍ഡുകളിലെ വീടുകളില്‍ വന്ന് മാലിന്യം ശേഖരിക്കുന്ന നഗരസഭയുടെ പദ്ധതി പാതിവഴിയിലായ നിലയിലാണ്.

ചില സമയങ്ങളില്‍ നഗരസഭ മാത്രമല്ല ജനങ്ങളും നന്നാവണം; വൃത്തിയാക്കുന്ന സ്ഥലത്ത് വീണ്ടും മാലിന്യം കൊണ്ടിട്ട് ജനങ്ങളുടെ വെല്ലുവിളി, എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thalangara, Cleaning, waste dump, Pallikkal, Waste dumped again in cleaned place
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia