city-gold-ad-for-blogger

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍

കാസര്‍കോട്: (www.kasargodvartha.com 01.06.2019) കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ഈ മാസം ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള 52 ദിവസത്തെ ട്രോളിംഗ് നിരോധനം കര്‍ശനമായി പാലിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എഡിഎം സി ബിജു അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ അജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുന്ന കാലയളവില്‍ മത്സ്യത്തൊഴിലാളികളുടേയും അവരുടെ യാനങ്ങളുടേയും സ്വത്തിന്റെയും സുരക്ഷയ്ക്കായി കടല്‍രക്ഷാ പ്രവര്‍ത്തനവും ട്രോളിംഗ് നിരോധനവും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.

ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 04672202537 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Fishermen, Fisher-workers, Trolling prohibition since June 9th midnight . 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia