കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2019) 33 വര്‍ഷത്തെ സ്തുത്യര്‍ഹ സേവത്തിന് ശേഷം ട്രാഫിക് എസ്‌ഐ രവീന്ദ്രന്‍ കൊക്കോട് പടിയിറങ്ങുന്നു. നീലേശ്വരം സ്വദേശിയായ രവീന്ദ്രന്‍ 1987 ജനുവരി 27ന് വയനാട് ജില്ല ആംഡ് റിസര്‍വ് ക്യാമ്പില്‍ പോലീസുകാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1989 മുതല്‍ വയനാട് വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, കേണിച്ചിറ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു.
1996 മാര്‍ച്ചില്‍ സ്വന്തം നാടായ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഹോസ്ദുര്‍ഗ്, രാജപുരം, കുമ്പള കാസര്‍കോട്, മഞ്ചേശ്വരം, ആദൂര്‍, അമ്പലത്തറ, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി, ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ-സംസ്ഥാന നിര്‍വാഹകസമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, kasaragod, Kerala, Police, Retired, Traffic SI Ravindren's retirement .