ഉദുമ: (www.kasargodvartha.com 18.06.2019) ബേക്കല്‍ കോട്ടയിലേക്കുളള റോഡിന്റെ മുഖം മിനുങ്ങുന്നു. റോഡ് നവീകരണ പ്രവൃത്തിക്കായി ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. കെ എസ് ടി പിയുടെ 2.65 കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ബേക്കല്‍ കോട്ട റോഡ് തുടങ്ങുന്നിടത്ത് മനോഹരമായ സ്വാഗത കമാനം, കോട്ടക്കുന്നില്‍ ബസ് സ്‌റ്റോപ്പ് കം ടോയ്‌ലറ്റ് ആന്‍ഡ് ഷോപ്പ്, റോഡ് നവീകരണ പ്രവര്‍ത്തിയില്‍ ബലക്ഷയം സംഭവിച്ച റോഡിന് ഇരുവശത്തുമുള്ള മതിലുകളുടെ പുനര്‍ നിര്‍മിതി, കോട്ടയുടെ സമീപത്തെ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, റോഡരികില്‍ മനോഹരമായ വഴിവിളക്കുകള്‍, കോട്ടയുടെ മുന്‍ വശത്ത് ഇരിപ്പിടങ്ങള്‍, റോഡിന് ഏഴ് മീറ്ററും, രണ്ട് വശങ്ങളില്‍ ഒന്നര മീറ്റര്‍ വീതം വീതിയുള്ള കൈവരി പിടിപ്പിച്ച നടപ്പാത, നടപ്പാതയില്‍ ടൈല്‍സ് നിരത്തല്‍ തുടങ്ങിയവ ഈ പദ്ധതിയില്‍പെടും.
കലക്ടര്‍ ഡോ. സാജിത് ബാബുവിന്റെ നിര്‍ദേശപ്രകാരം ഡി ടി പി സി മനേജര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിയാണ് സെക്രട്ടറി ബിജു രാഘവന്‍ ടൂറിസം വകുപ്പില്‍ അവതരിപ്പിച്ച് നേടിയെടുത്തത്. ഡി ടി പി സിക്കാണ് നിര്‍മ്മാണ ചുമതല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Top-Headlines, Bekal, Tourism, Tourism department granted Rupees 1 Cr for Bekal fort road construction
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Top-Headlines, Bekal, Tourism, Tourism department granted Rupees 1 Cr for Bekal fort road construction
< !- START disable copy paste -->