Join Whatsapp Group. Join now!
Aster MIMS 10/10/2023

തലപ്പാടി ദേശീയപാതയില്‍ ടോള്‍നിരക്ക് കൂട്ടി; പിന്നാലെ കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചു, യാത്രക്കാര്‍ക്ക് ഇരുട്ടടി; പ്രതിഷേധം ശക്തം, നിരക്ക് കൂട്ടാതെ വേറെ വഴിയില്ലെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

തലപ്പാടി ദേശീയപാതയില്‍ ടോള്‍നിരക്ക് കൂട്ടി. പിന്നാലെ കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചു. തീരുമാനം യാത്രക്കാര്‍ക്ക് ഇരുട്ടടിയായി Kasaragod, Kerala, News, Thalappady, Bus charge, Bus, Tax, KSRTC, Toll charge increased in Thalappady; KSRTC Bus fare hiked.
കാസര്‍കോട്: (www.kasargodvartha.com 01.06.2019) തലപ്പാടി ദേശീയപാതയില്‍ ടോള്‍നിരക്ക് കൂട്ടി. പിന്നാലെ കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചു. തീരുമാനം യാത്രക്കാര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ശനിയാഴ്ച മുതലാണ് കേരള കെഎസ്ആര്‍ടിസിയും കര്‍ണാടക കെഎസ്ആര്‍ടിസിയും യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് നിരക്ക് കൂട്ടിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു.


അതേസമയം നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവര്‍ മൂന്ന് രൂപയാണ് അധികം നല്‍കേണ്ടത്. നേരത്തെ 56 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 59 രൂപ ടിക്കറ്റിന് നല്‍കണം. കുമ്പളയില്‍ നിന്ന് മംഗളൂരുവിലേക്കോ തിരിച്ചോ നേരത്തെ 46 രൂപയുണ്ടായിരുന്നത് 48 രൂപയായി. ബന്തിയോട് 41 രൂപയുണ്ടായിരുന്നത് 44 രൂപയായി. ഹൊസങ്കടിയിലേക്ക് 36 രൂപയുണ്ടായിരുന്നത് 38 രൂപയായും ഉപ്പള നയാബസാറിലേക്ക് 39 രൂപയുണ്ടായിരുന്നത് 42 രൂപയായും വര്‍ധിച്ചിട്ടുണ്ട്. തലപ്പാടിയില്‍ ടോള്‍ ബൂത്ത് എത്തുന്നതിന് മുമ്പ് കയറുന്നവര്‍ 27 രൂപ നല്‍കണം. നേരത്തെ 25 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

മൂന്ന് മാസം മുമ്പ് തന്നെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ നിരക്ക് വര്‍ധന സംബന്ധിച്ച് കത്ത് നല്‍കിയിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ബസിന് ഒരുമാസത്തേക്ക് 3950 രൂപയാണ് ഒരു മാസത്തേക്ക് ടോള്‍ അടച്ചുകൊണ്ടിരുന്നത്. ഈ തുകയില്‍ 50 ട്രിപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്താം. സാധാരണ ഒരു ബസ് ഒരുദിവസം ആറ് ട്രിപ്പ് വരെയാണ് നടത്തുന്നത്. ഇപ്പോള്‍ അത് 4100 രൂപയായാണ് വര്‍ധിച്ചത്. നിരക്ക് വര്‍ധിപ്പിക്കാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ദേശീയപാത അതോറിറ്റിയുമായി കരാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ടോള്‍ ബൂത്ത് കടന്നുപോകുന്നവര്‍ക്ക് മാത്രമാണ് നിരക്ക് വര്‍ധന ബാധകമാകുന്നത്. കാസര്‍കോട്ടുനിന്നും തലപ്പാടി വരെയും തലപ്പാടിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

നിരക്ക് വര്‍ധനവിനെതിരെ യാത്രക്കാരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. മുന്നറിയിരപ്പില്ലാതെയാണ് നിരക്ക് കൂട്ടുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Kasaragod, Kerala, News, Thalappady, Bus charge, Bus, Tax, KSRTC, Toll charge increased in Thalappady; KSRTC Bus fare hiked.