Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്ടെന്ന് നിര്‍ത്തിയ കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച ടിപ്പര്‍ ലോറി കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ടിപ്പര്‍ ഡ്രൈവര്‍ക്ക് ഗുരുതരം

പെട്ടെന്ന് നിര്‍ത്തിയ കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച ടിപ്പര്‍ ലോറി കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ Kasaragod, Kerala, news, Kannur, payyannur, Accident, Injured, Tipper lorry hit in KSRTC Bus; Driver seriously injured
പയ്യന്നൂര്‍: (www.kasargodvartha.com 02.06.2019) പെട്ടെന്ന് നിര്‍ത്തിയ കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച ടിപ്പര്‍ ലോറി കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ടിപ്പര്‍ ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. പയ്യന്നൂര്‍ കണ്ടോത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയും കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസുമാണ് അപകടത്തില്‍പെട്ടത്.

ടിപ്പര്‍ ഡ്രൈവര്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി പി കെ സമീറിനാണ് (34) ഗുരുതരമായി പരിക്കേറ്റത്. സമീറിനെ ആദ്യം കണ്ണൂര്‍ മെഡിക്കല്‍ കോളജിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുന്നിലായി പോയിരുന്ന കാര്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ അതിലിടിക്കാതിരിക്കാനായി വെട്ടിച്ച ടിപ്പര്‍ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടയറൂരിത്തെറിച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ വൈദ്യുതപോസ്റ്റ് ഇടിച്ച് തകര്‍ത്താണ് നിന്നത്.

പരിക്കേറ്റ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ വിളയാങ്കോട്ടെ ടി ദിലീപ് (45), കണ്ടക്ടര്‍ മണ്ടൂരിലെ പി വി ചന്ദ്രന്‍, ബസ് യാത്രക്കാരായ ഇരിട്ടി കീഴൂരിലെ താരല്‍ അബ്ദുര്‍ റഹ് മാന്‍ (45), കീച്ചേരിയിലെ തോട്ടത്തില്‍ ചന്ദ്രിക (54), ഇരിട്ടിയിലെ രമ്യ അനില്‍ (30), പടന്നയിലെ തോട്ടത്തില്‍ ഷരീഫ (33), നിഷാം ഇഖ്ബാല്‍ (12), മുഴുപ്പിലങ്ങാട് ശ്രേയസിലെ സിന്ദു (45), ഉമ്മറപൊയിലിലെ കെ വി മോഹനന്‍ (51), പള്ളിക്കര ഓംകാറിലെ പുഷ്പ (50), ആലക്കോട് കാര്‍ത്തികപുരത്തെ കെ ശരത് (27), ഏഴിലോട്ടെ ടി പ്രിയ (24), തെക്കേപുരയില്‍ ആഗ്‌നേയ സുനില്‍ (ഒന്ന്), കണ്ണൂര്‍ കൊയ്യോട്ടെ ദേവീകൃപയിലെ രവീന്ദ്രന്‍ (45), ഭാര്യ പ്രീത രവീന്ദ്രന്‍ (37), മകന്‍ റൃത്വിക് രവീന്ദ്രന്‍ (10), ഇരിട്ടി ഉളിക്കലിലെ ആദിത്യ അനില്‍ (10), ഇടുക്കിയിലെ കണ്ണങ്കല്‍പറമ്പില്‍ ബിനോയ് ജോണ്‍ (35), കാസര്‍കോട് കണ്ണങ്കൈ സ്വദേശി കെ രാകേഷ് (30), അരവഞ്ചാല്‍ ശാന്തിഭവനിലെ സുന്ദരേഷ് (48), കാഞ്ഞങ്ങാട്ടെ മുണ്ടവളപ്പില്‍ രാജന്‍ (46), തലശ്ശേരി ചമ്പാട് സ്വദേശി പുതുക്കുടിയില്‍ കിരണ്‍ (29), കാസര്‍കോട്ടെ ആര്‍ദ്ര (20), വാഴവളപ്പില്‍ ആനന്ദകൃഷ്ണന്‍ (21), ബദിയടുക്കയിലെ പുതുപ്പറമ്പില്‍ രമ (53), ചെറുവത്തൂരിലെ മട്ടമ്മല്‍ പ്രിയങ്ക (23), പാനൂരിലെ കാമ്പ്രത്ത് ജയലക്ഷ്മി (44), രേണുക ജയപ്രകാശ് (36) തലശ്ശേരിയിലെ കോറോത്ത് ജിമ്മി (35) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, payyannur, Accident, Injured, Tipper lorry hit in KSRTC Bus; Driver seriously injured
  < !- START disable copy paste -->