city-gold-ad-for-blogger

ദാഇഷില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കാസര്‍കോട്ടുകാരനടക്കം മൂന്ന് മലയാളികള്‍

കാസര്‍കോട്: (www.kasargodvartha.com 05.06.2019) ദാഇഷില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കാസര്‍കോട്ടുകാരനടക്കം മൂന്ന് മലയാളികള്‍. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫിറോസ് ആണ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് രണ്ട് പേര്‍ കൂടിയുണ്ടെന്നാണ് വിവരം. ഒരു മൊബൈൽ നമ്പറില്‍ നിന്നും കാസര്‍കോട് ഇളമ്പച്ചിയുള്ള ബന്ധുവിനെയാണ് ഫിറോസ് വിളിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നുമാണ് ഇയാള്‍ അന്വേഷിച്ചത്. തനിക്കൊപ്പം രണ്ട് മലയാളികള്‍ കൂടി തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും ഇയാള്‍ അറിയിച്ചതായാണ് വിവരം. ദാഇഷിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

ദാഇഷില്‍ നിന്നും മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കാസര്‍കോട്ടുകാരനടക്കം മൂന്ന് മലയാളികള്‍

ഒരു മാസം മുന്‍പാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോള്‍ സിറിയയിലാണെന്നാണ് കരുതപ്പെടുന്നത്. 2016 ജൂണിലാണ് കാസര്‍കോട് പീസ് പബ്ലിക് സ്‌കൂള്‍ ജീവനക്കാരനായ ഫിറോസ് ദാഇഷില്‍ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുള്‍ റാഷിദായിരുന്നു റിക്രൂട്ട്‌മെന്റിന് പിന്നില്‍.

അബ്ദുള്‍ റാഷിദ് ഏപ്രിലില്‍ തന്നെ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഫിറോസിന്റെ നീക്കങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയാണ്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാസര്‍കോട്ട് നിന്നും 19 പേരടക്കം 21 പേരാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ആദ്യം അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയത്.ഇതില്‍ 13 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം പുറത്ത് വന്നത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords : Kerala, news, kasaragod, Trikaripur, India, Terror Attack, school, three malayalees wishing to return from is

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia