Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉത്സവ സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പോലീസുകാരിയെയും സഹപ്രവര്‍ത്തകരെയും പൊതുജന മധ്യത്തില്‍ അപമാനിച്ചു; യുവാവിനെ പിഴയടക്കാന്‍ ശിക്ഷിച്ചു

ഉത്സവ സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പോലീസുകാരിയെയും സഹപ്രവര്‍ത്തകരെയും പൊതുജന മധ്യത്തില്‍ Kanhangad, news, kasaragod, Kerala, Police, Sentenced, Youth, case

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2019) ഉത്സവ സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പോലീസുകാരിയെയും സഹപ്രവര്‍ത്തകരെയും പൊതുജന മധ്യത്തില്‍ അപമാനിച്ച യുവാവിനെ പിഴയടക്കാന്‍ ശിക്ഷിച്ചു. കയ്യൂര്‍ ചള്ളുവക്കോട്ടെ കെ ഗോകുലിനെ(25) ആണ് 5000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യാണ് ശിക്ഷ വിധിച്ചത്. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കെ വി ചന്ദ്രികയുടെ പരാതിയിലാണ് കേസ്. 2018 മെയ് 15 നാണ് കേസിനാസ്പദമായസംഭവം നടന്നത്.

ചീമേനി മുണ്ട്യ ക്ഷേത്രസമീപം ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെയായിരുന്നു പോലീസുകാരിയെയും സഹപ്രവര്‍ത്തകരുടെയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി പൊതുജന മധ്യത്തില്‍ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തിയത്. ചീമേനി പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kasaragod, Kerala, Police, Sentenced, Youth, case, The man sentenced to fine.