Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്

ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കു പരുക്കേറ്റു. താനെയിലെ Mumbai, news, National, Top-Headlines, Cinema, Actor, Attack, Injured, Police, complaint
മുംബൈ: (www.kasargodvartha.com 20.06.2019) ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കു പരുക്കേറ്റു. താനെയിലെ ഫാക്ടറിയില്‍ 'ഫിക്‌സര്‍' എന്ന വെബ് സീരീസ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. നാലംഗ സംഘം അതിക്രമിച്ചു കയറുകയും മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയുമായിരുന്നു.

നടി മഹി ഗില്ലിനെ ആക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് സന്തോഷിന് നെറ്റിയിലും കൈയിലും സാരമായി പരുക്കേറ്റത്. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി. നടിയെ ഉടനെ വാനിറ്റി വാനില്‍ നിന്നും കാറിലേയ്ക്കു സുരക്ഷിതമായി മാറ്റിയിരുന്നു. വാനിറ്റി കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു.

Mumbai, news, National, Top-Headlines, Cinema, Actor, Attack, Injured, Police, complaint, The Cast Of Ekta Kapoor's Web-Series Beaten Up With Rods By Drunk Goons On The Sets

പോലീസ് ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്ന് നിര്‍മാതാവ് പറഞ്ഞു. 18 ലക്ഷം രൂപയുടെ നഷ്ടം സെറ്റില്‍ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയതും ആക്രമണം നടത്തിയതും. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്നാണ് നിര്‍മാതാവ് പറഞ്ഞത്.

Mumbai, news, National, Top-Headlines, Cinema, Actor, Attack, Injured, Police, complaint, The Cast Of Ekta Kapoor's Web-Series Beaten Up With Rods By Drunk Goons On The Sets

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, news, National, Top-Headlines, Cinema, Actor, Attack, Injured, Police, complaint, The Cast Of Ekta Kapoor's Web-Series Beaten Up With Rods By Drunk Goons On The Sets