Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ സൈക്കിളോടിച്ചു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചവിട്ടിത്താഴെയിട്ടതായി പരാതി, കാലെല്ല് പൊട്ടിയ വിദ്യാര്‍ത്ഥി ചികിത്സയില്‍

ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ സൈക്കിളോടിച്ചതിനെ തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചവിട്ടിത്താഴെയിട്ടതായി പരാതി. വീണ് Kasaragod, Kerala, news, Kumbala, Treatment, Student, Football, Top-Headlines, Injured, Student beaten for riding cycle
കുമ്പള: (www.kasargodvartha.com 13.06.2019) ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ സൈക്കിളോടിച്ചതിനെ തുടര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചവിട്ടിത്താഴെയിട്ടതായി പരാതി. വീണ് കാലെല്ല് പൊട്ടിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. ആരിക്കാടി കുന്നിലെ മുഹമ്മദ് ഹനീഫയുടെ മകനും കുമ്പള സെന്‍ മോണിക്ക സ്‌കൂളിലെ രണ്ടാ ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്ദുര്‍ റഹ് മാന്‍ റയ്ഹാനാണ് (ഏഴ്) പരിക്കേറ്റത്. റയ് ഹാനെ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് ആരിക്കാടി കുന്നിലെ ഒരു ഗ്രൗണ്ടില്‍ സൈക്കിളോടിക്കുന്നതിനിടെ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന സംഘത്തിലെ ഒരാള്‍ ഗ്രൗണ്ടില്‍ സൈക്കിള്‍ ചവിട്ടിയതിനെ ചോദ്യം ചെയ്യുകയും സൈക്കിളില്‍ നിന്നും ചവിട്ടി താഴെയിടുകയായിരുന്നുവെന്നുമാണ് പരാതി. സൈക്കിള്‍ ദേഹത്ത് വീണ് ഇടത് കാലെല്ലാണ് പൊട്ടിയത്.

സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കുമ്പള പോലീസിലും പരാതി നല്‍കുമെന്ന് പിതാവ് മുഹമ്മദ് ഹനിഫ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Treatment, Student, Football, Top-Headlines, Injured, Student beaten for riding cycle
  < !- START disable copy paste -->