കാസര്‍കോട്: (www.kasargodvartha.com 27.06.2019) കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി വരികയായിരുന്ന സരോജിനിയമ്മയെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ദിനേശയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ഡി എല്‍ എസ് എ പ്രവര്‍ത്തകരായ പാരലീഗല്‍ വൊളണ്ടിയേഴ്സ് ഹോസ്ദുര്‍ഗ് സ്നേഹസദന്‍ കോണ്‍വെന്റില്‍ പ്രവേശിപ്പിച്ചു.
ഈ മാസം 19 ന് സരോജിനിയമ്മ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പാരലീഗല്‍ വൊളണ്ടിയര്‍ കൃഷ്ണവേണി പോലീസ് സഹായത്തോടെ ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അഞ്ച് ദിവസത്തെ ചികിത്സ നല്‍കുകയും ചെയ്തു. ഡി.എല്‍.എസ്.എ ജീവനക്കാരുടെ നേതൃത്വത്തില്‍ ആഹാരവും വസ്ത്രങ്ങളും നല്‍കി.
തുടര്‍ന്ന് ഡി.എല്‍.എസ്.എ സെക്രട്ടറി ചാര്‍ജും സബ്ജഡ്ജുമായ ആര്‍ സുധാകാന്തിന് മുമ്പില്‍ ഹാജരാക്കിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സരോജിനിയമ്മയെ ഡി.എല്‍.എസ്.എ ചെയര്‍മാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് സ്നേഹസദന്‍ കോണ്‍വെന്റില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Railway station, Second birth for Sarojiniyamma!
< !- START disable copy paste -->