കാസര്‍കോട്ട് കടലാക്രമണം രൂക്ഷം; പള്ളിയടക്കം തകര്‍ന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, തീരം ആശങ്കയില്‍

കാസര്‍കോട്ട് കടലാക്രമണം രൂക്ഷം; പള്ളിയടക്കം തകര്‍ന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, തീരം ആശങ്കയില്‍

കാസര്‍കോട്: (www.kasargodvartha.com 13.06.2019) കാലവര്‍ഷം കനത്തതോടെ കാസര്‍കോട്ട് വ്യാപകമായ കടലാക്രമണം. ഉപ്പള മുസോടി കടപ്പുറം, കീഴൂര്‍ കടപ്പുറം, അജാനൂര്‍, തൈക്കടപ്പുറം ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. മുസോടിയിലെ ഖിളര്‍ മസ്ജിദ് കടലാക്രമണത്തില്‍ തകര്‍ന്നു.

കഴിഞ്ഞ ദിവസം പ്രദേശത്തെ രണ്ട് വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 20ലധികം വീട്ടുകാരാണ് ഇപ്പോള്‍ ഭീഷിണി നേരിടുന്നത്. ഒരു ഭാഗത്തെ കടല്‍ ഭിത്തി കടലെടുത്തിട്ടുണ്ട്. അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കീഴൂരിലും കടലാക്രമണം രൂക്ഷമായി തീരദേശവാസികള്‍ ആശങ്കയിലായിട്ടുണ്ട്. ശക്തമായ കടലാക്രമണം മൂലം 100 മീറ്ററോളം കര കടലെടുത്തു കഴിഞ്ഞു. അടിയന്ത്രിര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉദുമ എം എല്‍ എയെ ബന്ധപ്പെട്ടിട്ടുണ്ട്.കളനാട് വില്ലേജ് ഓഫീസര്‍ ശശിധര പണ്ഡിറ്റ് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടലാക്രമണത്തില്‍ സ്ഥലത്തെ കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. അടിയന്ത്രിരമായി കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ധീവരസഭ ജില്ലാ പ്രസിഡണ്ട് എസ് സോമൻ, കെ എസ് സാലി കീഴൂര്‍, എസ് രാജന്‍, രാമകൃഷ്ണന്‍, പത്മനാഭന്‍, രാമന്‍ മാളിക, മോഹനന്‍ എന്നിവര്‍ ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Sea, Family, Sea erosion in Coastal areas of Kasaragod
  < !- START disable copy paste -->