Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ട്രാഫിക് നിയമം; സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ ട്രാഫിക് നിയമം Riyadh, news, Gulf, World, Report
റിയാദ്: (www.kasargodvartha.com 24.06.2019) കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. ട്രാഫിക് പിഴ ഉയര്‍ത്തിയത് മൂലം സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സൗദിയില്‍ ഗതാഗത നിയലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും ഉയര്‍ത്തിയത് മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2017ല്‍ 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു.


വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന്റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവ് രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, news, Gulf, World, Report, Saudi Arabia's Transport Ministry reports 33% decrease in road deaths in 2018