Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പ്രവാസി വ്യവസായി കണ്ണൂര്‍ കൊറ്റാളിയിലെ സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ Kannur, news, Top-Headlines, Trending, Kerala, High-Court, Sajan's death; HC case registered
കൊച്ചി: (www.kasargodvartha.com 21.06.2019) പ്രവാസി വ്യവസായി കണ്ണൂര്‍ കൊറ്റാളിയിലെ സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കും. സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി കെ ശ്യാമളക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സി പി എം അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കുമെന്നാണ് അറിയുന്നത്.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭ ചുവപ്പുനാടയില്‍ കുരുക്കി പ്രവാസി വ്യവസായിയായ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പല തവണ അനുമതി നിഷേധിച്ചിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, news, Top-Headlines, Trending, Kerala, High-Court, Sajan's death; HC case registered
  < !- START disable copy paste -->