City Gold
news portal
» » » » » » » » » » » » കാസര്‍കോട്ട് മോഷണം പെരുകി; കള്ളന്മാര്‍ പുതിയ വേഷത്തില്‍, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കവര്‍ച്ച നടന്നത് ഏഴിടങ്ങളില്‍, ജനങ്ങള്‍ ഭീതിയില്‍, പോലീസ് ശക്തമായ അന്വേഷണവുമായി മുന്നോട്ട്, കുടുംബശ്രീ ഹോട്ടല്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വരെ കവര്‍ച്ച

കാസര്‍കോട്: (www.kasargodvartha.com 13.06.2019) ജില്ലയില്‍ വ്യാപകമായ കവര്‍ച്ച. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഏഴിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കാലവര്‍ഷം തുടങ്ങിയതോടെ ഇതിന്റെ മറവില്‍ മഴക്കള്ളന്മാരും ഇറങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാത്രി കാല പട്രോളിംഗും മറ്റും കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം.


രണ്ടുദിവസങ്ങളിലായി കുടുംബശ്രീ ഹോട്ടല്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വരെ കവര്‍ച്ച നടന്നു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ എംപീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ സ്വദേശി ഖലീല്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ സുപ്പര്‍മാര്‍ക്കറ്റിന്റെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്തി മോഷ്ടാവ് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. കടയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പില്‍ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷ്ടിച്ചത്. വ്യഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ചറിയാതിരിക്കാന്‍ പ്രത്യേകതരം മുഖംമൂടിയും കയ്യുറയുമാണ് കള്ളന്‍ ധരിച്ചിരുന്നത്. മോഷണ രംഗം സൂപ്പര്‍ മാര്‍ക്കറ്റിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായും സി സി ടി വി ദൃശ്യം മോഷ്ടാവിനെ തിരിച്ചറിയാന്‍ സഹായകമാകുമെന്നുമാണ് പോലീസ് പറയുന്നത്.

കടയുടെ പിറകുവശത്തെ ചുമര്‍ ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലാണ് തുരന്നത്. സമീപത്തെ സ്‌കൈ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ജനത സ്റ്റോര്‍സിലും കവര്‍ച്ച ശ്രമം നടത്തിയിരുന്നു. പൂട്ടുകള്‍ പൊളിച്ചെങ്കിലും അകത്ത് കടന്നില്ല. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം പാലക്കുന്നിലെ മുതലാസ് കോര്‍ണര്‍ സൂപ്പര്‍മാര്‍ക്കറ്റിലും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.

കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നു. ഒരു എഞ്ചിനീയറുടെ വീട്ടിലും ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്നവരുടെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. ബേക്കല്‍ പള്ളിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി മൂന്നിടങ്ങളിലാണ് കവര്‍ച്ച നടന്നത്. പള്ളിക്കര പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, കുടുംബശ്രീ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. പോസ്റ്റ് ഓഫീസില്‍ നിന്നും പാര്‍സലുകള്‍ കടത്തിക്കൊണ്ടുപോയി. സൗത്തിലെ നൈപുണ്യം കുടുംബശ്രീ ഹോട്ടലില്‍ നിന്നും മോഷ്ടാക്കള്‍ 5050 രൂപ മോഷ്ടിച്ചു.

കാലവര്‍ഷം തുടങ്ങിയതോടെ മോഷണം പെരുകി വരുന്നത് നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വീട് പൂട്ടിപ്പോകുന്നവര്‍ വിവരം സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Investigation, Crime, Palakunnu, Kanhangad, Robbery increased in Kasaragod
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date