നീലേശ്വരം: (www.kasargodvartha.com 21.06.2019) കാലവര്‍ഷം ശക്തമായതോടെ ഇതിന്റെ മറവില്‍ മഴക്കള്ളന്മാരും സജീവമായി. കവര്‍ച്ചകള്‍ പെരുകിയതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. നീലേശ്വരത്ത് കടയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന മോഷ്ടാവ് പണവും സാധനങ്ങളുമായി കടന്നുകളഞ്ഞു. നീലേശ്വരം നഗരസിരാകേന്ദ്രമായ രാജാ റോഡിന് അരികിലെ ബി എസ് എന്‍ എല്ലിന് എതിര്‍വശം വണ്‍ ഫോര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ജിന്‍ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്.
കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ചുമര്‍ തുരന്ന് സ്റ്റോര്‍റൂം വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്. അടുത്തിടെ കക്കാട്ട് അമ്പലത്തില്‍ നടന്ന ഭാഗവത സപ്താഹയജ്ഞത്തിനു ശേഷം വാങ്ങി ഓഫീസ് മുറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 67,100 രൂപയുടെ നാണയങ്ങളും മേശവലിപ്പുകളില്‍ നിന്നെടുത്ത തുകയും ഉള്‍പ്പെടെ 80,000 ത്തിലധികം തുക നഷ്ടപ്പെട്ടതായി കടയുടമ നീലേശ്വരം പട്ടേനയിലെ പി ഇ ഷാജിത്ത് നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വില കൂടിയ ഷേവിംഗ് സെറ്റുകള്‍ അടങ്ങിയ കാര്‍ട്ടണുകള്‍ ഉള്‍പ്പെടെ അര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Robbery, Top-Headlines, Robbery in Neeleshwaram
< !- START disable copy paste -->