Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതിയ ജഡ്ജിയെത്താന്‍ വൈകും; റിയാസ് മൗലവി വധക്കേസിന്റെ വിചാരണ തുടരുന്നത് 20 ലേക്ക് മാറ്റി

പുതിയ ജഡ്ജിയെത്താന്‍ വൈകുമെന്നതിനാല്‍ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ തുടരുന്നത് 20 ലേക്ക് മാറ്റി. തിരുവനന്തപുരം Kasaragod, Kerala, news, Murder-case, Murder, Top-Headlines, Riyas moulavi murder case trial will restart on 20th
കാസര്‍കോട്: (www.kasargodvartha.com 07.06.2019) പുതിയ ജഡ്ജിയെത്താന്‍ വൈകുമെന്നതിനാല്‍ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ തുടരുന്നത് 20 ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയായിരുന്ന ഡി അജിത് കുമാര്‍ ജൂണ്‍ 10 ന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. നേരത്തെ ജൂണ്‍ ഒന്നിന് ഡി അജിത് കുമാര്‍ ജഡ്ജിയായി ചുമതലയേല്‍ക്കുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനാല്‍ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജൂണ്‍ നാലിന് തുടരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജഡ്ജിയെത്താന്‍ വൈകുമെന്നതിനാല്‍ വിചാരണ തുടരുന്നത് ജൂണ്‍ 20ലേക്ക് മാറ്റുകയായിരുന്നു.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന മനോഹര്‍ കിണി മെയ് 31 നാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. വിചാരണ തുടങ്ങി ഭൂരിഭാഗം സാക്ഷികളെയും ഇതിനകം വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരടക്കം ഏതാനും സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, Murder, Top-Headlines, Riyas moulavi murder case trial will restart on 20th
  < !- START disable copy paste -->