Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ കോളജുകള്‍ തുറന്നതോടെ തീവണ്ടിയില്‍ വീണ്ടും റാഗിംങ്; ആദ്യ ദിവസം തന്നെ റാഗിംങ്ങിന് വിധേയനായ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കുന്നതായി രക്ഷിതാവിന്റെ വെളിപ്പെടുത്തല്‍, സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതര്‍

കാസര്‍കോട് നിന്നും മംഗളൂരു വരെയുള്ള തീവണ്ടിയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് Violents, Abuse, Ragging, kasaragod, Kerala, Mangalore, Train, Students, Top-Headlines, Ragging in Train; student going to stop his study
കാസര്‍കോട്: (www.kasargodvartha.com 19.06.2019) കാസര്‍കോട് നിന്നും മംഗളൂരു വരെയുള്ള തീവണ്ടിയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്നത് ക്രൂരമായ പീഡനങ്ങള്‍. റാഗിങ്ങിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മറ്റു വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് തുടര്‍കഥയാവുകയാണ്. മംഗളൂരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരിത യാത്ര. കോളജിലേക്കുള്ള രാവിലത്തെ യാത്രയിലും വൈകുന്നേരത്തെ മടക്കയാത്രയിലുമാണ് റാഗിംഗ് അരങ്ങേറുന്നത്.

എല്ലാ വര്‍ഷവും സ്‌കൂള്‍-കോളജുകള്‍ ആരംഭിച്ച് മാസങ്ങളോളം തീവണ്ടികളില്‍ റാഗിംങ് പതിവാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും പരാതികളും ഉയര്‍ന്ന് വരാറുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവാറില്ല. മംഗളൂരുവിലെ ഏതാനും കോളജുകള്‍ മാത്രമേ ഇപ്പോള്‍ തുറന്നിട്ടുള്ളു. വരും ദിവസങ്ങളില്‍ എല്ലാ കോളജുകളും തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ തീവണ്ടിയാത്ര മരണക്കളിയാവുമെന്നുറപ്പാണ്.

Violents, Abuse, Ragging, kasaragod, Kerala, Mangalore, Train, Students, Top-Headlines, Ragging in Train; student going to stop his study

കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കിടെ തുടര്‍ച്ചയായി ഒരു വിദ്യാര്‍ത്ഥിയെ റാഗിംങ് ചെയ്തിരുന്നു. ഇതിന് ശേഷമുണ്ടായ കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതായി വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പഠനം തുടരണമെങ്കില്‍ ഇനി മുതല്‍ തീവണ്ടി യാത്ര ഒഴിവാക്കി പകരം കെ എസ് ആര്‍ ടി സി ബസില്‍ കോളജില്‍ എത്താമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസില്‍ യാത്രാ ആനുകൂല്യം അനുവദിക്കാറില്ല.

വിദ്യാര്‍ത്ഥിയെ റാഗിംങ് ചെയ്ത വിവരങ്ങള്‍ ഗള്‍ഫിലുള്ള രക്ഷിതാവ് ഫോണ്‍ വഴി കുമ്പള പോലീസിനേയും കളക്‌ട്രേറ്റ് ഓഫീസിലും അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് പോലീസില്‍ നിന്ന് മറുപടി ലഭിച്ചു. എന്നാല്‍ പരാതി എഴുതി നല്‍കണമെന്നാണ് കളക്‌ട്രേറ്റ് ഓഫീസില്‍ നിന്ന് ആദ്യം ലഭിച്ച മറുപടിയെന്നും രക്ഷിതാവ് പറഞ്ഞു. ഇത്തരത്തില്‍ നിഷേധാത്മകമായ നിലപാടുകള്‍ കാരണം എല്ലാ വര്‍ഷവും നടപടി പ്രഹസനങ്ങളില്‍ ഒതുങ്ങുകയാണ് പതിവ്. സ്വമേധയാ ഇടപെടല്‍ നടത്തേണ്ട സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും പരാതി ലഭിക്കാന്‍ കാത്തിരിക്കുകയുമാണ് അധികൃതര്‍.

പലപ്പോഴും റാഗിംങ് കയ്യേറ്റങ്ങളിലും അടിപിടിയിലും എത്താറുണ്ട്. ചോദ്യം ചെയ്യുന്ന മറ്റു യാത്രക്കാരെ പോലും ആക്രമിക്കാന്‍ ഇവര്‍ തയ്യാറാവാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര്‍ പി എഫിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റാഗിംങ് വിഷയം വീണ്ടുമുയര്‍ന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്ന് കൂടുതല്‍ സേനാഗംങ്ങളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പ്രത്യേക തിരച്ചില്‍ നടത്തുമെന്നും കാസര്‍കോട് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: Violents, Abuse, Ragging, kasaragod, Kerala, Mangalore, Train, Students, Top-Headlines, Ragging in Train; student going to stop his study