city-gold-ad-for-blogger

ഒറ്റക്കിരുന്ന് സംസാരിക്കുന്നവരാണോ നിങ്ങള്‍..? ശാസ്ത്രം പറയുന്നു നിങ്ങളാണ് സ്മാര്‍ട്ട്

കൊച്ചി: (www.kasargodvartha.com 01.06.2019) ഒറ്റിരുന്ന് സംസാരിക്കുന്നവരാണോ നിങ്ങള്‍? ഒറ്റക്കിരിക്കുമ്പോഴും തനിയെ സംസാരിക്കാറുണ്ട് ചിലര്‍. മനസിനുള്ളില്‍ സംസാരിക്കുന്നവരുമുണ്ട് അതുപോലെ ആത്മഗതം പോലെ ശബ്ദത്തോടെ പറയുന്നവരുമുണ്ട്. ഒറ്റക്കിരുന്ന് സംസാരിക്കുന്ന ശീലത്തെ മോശമായി കരുതേണ്ടതില്ലെന്നും കഴിയുമെങ്കില്‍ ആ ശീലത്തെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടതെന്നുമാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്സ് പറയുന്നത്.

ശബ്ദത്തില്‍ സ്വയം സംസാരിക്കുന്ന ശീലമുള്ള ആളുകള്‍ പൊതുവേ വളരെ 'പൊസിറ്റീവ്' മനോഭാവമുള്ളവരും 'സ്മാര്‍ട്ട്'ഉം ആയിരിക്കുമെന്നാണ് ലിസ വ്യക്തമാക്കുന്നത്. ഇത്തരമൊരു ശീലം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നെഗറ്റീവിറ്റിയെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെയെങ്കിലും സഹായിക്കുമെന്നും ലിസ വാദിക്കുന്നു. ഒറ്റയ്ക്ക് സംസാരിക്കുന്നവര്‍ക്ക് അവരുടെ തന്നെ കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് കൂടുതലായിരിക്കും. അതുപോലെ ഭാവിയില്‍ എടുക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി വിശകലനം ചെയ്യാനും അവര്‍ക്കുള്ള കഴിവ് കൂടുതലായിരിക്കുമത്രേ.

ഒറ്റക്കിരുന്ന് സംസാരിക്കുന്നവരാണോ നിങ്ങള്‍..? ശാസ്ത്രം പറയുന്നു നിങ്ങളാണ് സ്മാര്‍ട്ട്

തനിയെ സംസാരിക്കുമ്പോള്‍, നമ്മുടെ ഉള്ളിലുള്ള കാര്യങ്ങള്‍ നമ്മളറിയാതെ തന്നെ പുറത്തേക്ക് ഉറക്കെ വരുന്നു. ചിന്തകള്‍, വൈകാരികമായ അവസ്ഥകള്‍, തീരുമാനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ അങ്ങനെയുള്ള നമ്മുടേതായ എല്ലാ കാര്യങ്ങളെ കുറിച്ചും നമുക്ക് തന്നെ ഒരു ബോധ്യമുണ്ടാകാന്‍ ഇത് സഹായിക്കുന്നു എന്നുമാണ് ലിസ ഫെറന്റ്സ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Psychotherapist say that talking to self is a good habit, Kochi, news, Kerala, Top-Headlines, health

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia