Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരുന്നാളൊരുക്കം തുടങ്ങി; പ്രാര്‍ത്ഥനാനിരതമായി പള്ളികള്‍, നഗരത്തില്‍ വന്‍ തിരക്ക്

മുപ്പത് ദിവസത്തെ വ്രതശുദ്ധിയുമായി വിശ്വാസികള്‍ പെരുന്നാളാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മൈലാഞ്ചി അണിഞ്ഞ് കുട്ടികളും സ്ത്രീകളും വീടുകളില്‍ Kasaragod, Kerala, News, Eid, Celebration, Start, Masjid, Religion, Top-Headlines, Preparations started for Eid celebration.
കാസര്‍കോട്: (www.kasargodvartha.com 02.06.2019) ഒരുമാസത്തെ വ്രതശുദ്ധിയുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മൈലാഞ്ചി അണിഞ്ഞ് കുട്ടികളും സ്ത്രീകളും വീടുകളില്‍ പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ലൈലത്തുല്‍ ഖദ് ര്‍ പ്രതീക്ഷിച്ച് അവസാന പത്തില്‍ പള്ളികളില്‍ വിശ്വാസികളുടെ ഒഴുക്കാണ്. കാസര്‍കോട് മാലിക് ദീനാര്‍, നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, തെരുവത്ത് പള്ളി തുടങ്ങി നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം വിശ്വാസികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.


നഗരത്തിലും പെരുന്നാള്‍ തിരക്ക് വര്‍ധിച്ചു. പുതുവസ്ത്രം വാങ്ങുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും കടകളില്‍ ആളുകളുടെ തിരക്കാണ്. വസ്ത്രക്കടകളില്‍ രാത്രി ഏറെ വൈകിയും ആളുകളെത്തുന്നുണ്ട്. പകല്‍സമയങ്ങളില്‍ സ്ത്രീവസ്ത്രങ്ങളുള്ള കടകളിലാണ് കൂടുതല്‍ തിരക്കെങ്കില്‍ രാത്രി തുടങ്ങി പുലര്‍ച്ചെ വരെ പുരുഷവസ്ത്രക്കടകളില്‍ തിരക്കൊഴിയുന്നില്ല. ഫാന്‍സി വിപണിയും കുട്ടികളും സ്ത്രീകളും കൈയ്യടക്കിക്കഴിഞ്ഞു.

പെരുന്നാള്‍ അടുത്തതോടെ പഴങ്ങളും പച്ചക്കറികളും മറ്റു അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും ആളുകളുടെ തിരക്കാണ്. പെരുന്നാള്‍ വിപണി കൈയ്യടക്കി വഴിയോര കച്ചവടക്കാരും സജീവമായി തന്നെ രംഗത്തുണ്ട്. വീടുകളില്‍ പെരുന്നാള്‍ വിഭവങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.

വാഹനപ്പെരുപ്പം നഗരത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ റോഡരികില്‍ തന്നെ നിര്‍ത്തിയിടുന്നത് മുലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇത് പെരുന്നാള്‍ വിപണിയുടെ രസംകൊല്ലിയായി മാറുന്നു.

റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികള്‍ പ്രാര്‍ത്ഥനാ നിരതമായിരുന്നു. മാലിക് ദീനാറിലും നെല്ലിക്കുന്നിലും മറ്റും വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇത്തവണ റമദാന്‍ 30 പൂര്‍ത്തീകരിക്കാനാകുമെന്ന വിശ്വാസത്തില്‍ അവസാന ദിവസവും കച്ചവടം പൊടിപൊടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Kasaragod, Kerala, News, Eid, Celebration, Start, Masjid, Religion, Top-Headlines, Preparations started for Eid celebration.