Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇറാനെതിരെ യുദ്ധത്തിനില്ലെന്ന് അമേരിക്ക

ഗള്‍ഫ് സമുദ്രത്തില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അമേരിക്ക ഇറാനുമായി യുദ്ധത്തിന് നീങ്ങുന്നതായുള്ള News, World, Top-Headlines, Trending, Gulf, Pompeo blames Iran for tanker attacks, says US does not want war but will take action if needed
വാഷിങ്ടണ്‍: (www.kasargodvartha.com 17.06.2019) ഗള്‍ഫ് സമുദ്രത്തില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അമേരിക്ക ഇറാനുമായി യുദ്ധത്തിന് നീങ്ങുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് യു എസ് നേതൃത്വം. യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ നീക്കം നടത്തുന്നതെന്നും മേഖലയില്‍ യു എസ് സൈനികരെ ഒരുക്കിയത് യുദ്ധം ആഗ്രഹിച്ചല്ലെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മൈക് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം ഇറാന്‍ തങ്ങളുടെ നിലപാട് തിരുത്താന്‍ തയാറാകണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഗള്‍ഫ് സമുദ്രത്തില്‍ ആക്രമണമുണ്ടായത്. ഇതിനു പിന്നില്‍ ഇറാന്‍ സൈന്യമാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. പിന്നാലെ മേഖലയില്‍ യു എസ് സൈനിക പടയൊരുക്കം ഊര്‍ജിതമാക്കുകയായിരുന്നു. ഇതോടെയാണ് ഇറാനെതിരെ അമേരിക്ക യുദ്ധത്തിന് നീങ്ങുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

പ്രശ്‌നപരിഹാരത്തിന് നയതന്ത്ര തലം മുതല്‍ എല്ലാ വിധ നടപടികളും സ്വീകരിക്കാനാണ് യു എസ് തീരുമാനം. റഷ്യ ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളുടെ എതിര്‍പ്പും ഇറാഖ് ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ നിസഹകരണവുമാണ് ഇറാനെതിരെ യുദ്ധം ഒഴിവാക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

അതേ സമയം എണ്ണ ടാങ്കറുകള്‍ക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളുടെ സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി നൂറോളം നാവികരെ ഗള്‍ഫിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Trending, Gulf, Pompeo blames Iran for tanker attacks, says US does not want war but will take action if needed
  < !- START disable copy paste -->