കാസര്‍കോട്: (www.kasargodvartha.com 18.06.2019) വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അതൃകുഴിയിയില്‍ സി പി എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സി പി എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരം നടത്തി. സംഭവം നടന്ന് 21 ദിവസം കഴിഞ്ഞിട്ടും പ്രതികളിലാരെയും പിടികൂടാന്‍ പോലീസിനായിട്ടില്ല. അക്രമത്തിനിരയായ സി പി എം പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍പോലും തയ്യാറാകാത്ത പോലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
സി പി എം പ്രവര്‍ത്തകരായ അഖില്‍, പ്രമോദ്, അനീഷ് എന്നിവരുടെ തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ കഴിഞ്ഞ ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പോലീസിന് കൈമാറിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ പിടികൂടുന്നതില്‍ കടുത്ത അനാസ്ഥയാണ് പോലീസ് കാണിച്ചതെന്ന് സി പി എം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസുകാര്‍ നല്‍കിയ കൗണ്ടര്‍ കേസില്‍ സി പി എം പ്രവര്‍ത്തകരെ പിടികൂടി ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. യഥാര്‍ത്ഥത്തില്‍ അക്രമത്തിനിരയായവര്‍ നല്‍കിയ പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് വിദ്യാനഗര്‍ എസ് ഐ വാസുവിന്റെ നേതൃത്തില്‍ നടന്നതെന്നും സി പി എം നേതാക്കള്‍ ആരോപിച്ചു.
തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവരുടെ മൊഴിയെടുക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള സഹായമാണ് എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയത്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുംവിധം നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐയെ മാറ്റിനിര്‍ത്തി തുടരന്വേഷണം നടത്തണമെന്നും സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അതൃക്കുഴിയിലും പരിസര പ്രദേശത്തുമുള്ള 14 പേര്‍ക്കെതിരെയാണ് സി പി എം പരാതി നല്‍കിയത്.
സമര പരിപാടികള്‍ക്ക് ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി എം എ കരീം, എം കെ രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറിമാരായ സി വി കൃഷ്ണന്‍, അനില്‍ ചെന്നിക്കര, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് പാടി, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാനഗര്‍ സി ഐ നേതാക്കളുമായി ചര്‍ച്ച നടത്തി. കേസ് അട്ടിമറിക്കില്ലെന്നും പ്രതികളെ രണ്ടുദിവസത്തിനകം അറസ്റ്റുചെയ്യുമെന്നും എസ് ഐ വിപിനെ തുടരന്വേഷണം ഏല്‍പിച്ചതായും സി ഐ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, Congress, Strike, Protest, Police not arrested Congress workers in attack case; CPM activists protested before Station
< !- START disable copy paste -->