Join Whatsapp Group. Join now!
Aster MIMS 10/10/2023

പി കെ രാജന്‍ എ കെ ഡി എ സംസ്ഥാന വൈസ് പ്രസിഡണ്ട്

ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ (എ.കെ.ഡി.എ) സംസ്ഥാന വൈസ് പ്രസിഡണ്ടായി പി കെ രാജനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂരില്‍ Kasaragod, Kerala, news, Office- Bearers, PK Rajan AKDA State Vice president
കാസര്‍കോട്: (www.kasargodvartha.com 09.06.2019) ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ (എ.കെ.ഡി.എ) സംസ്ഥാന വൈസ് പ്രസിഡണ്ടായി പി കെ രാജനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂരില്‍ സംസ്ഥാന പ്രസിഡണ്ട് അയ്യപ്പന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പി കെ രാജനെ വീണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാജന്‍ നിലവില്‍ പരവനടുക്കം-ചെമ്മനാട് യൂണിറ്റ് ജനറല്‍ സെക്രട്ടറിയാണ്. ചക്കര ബസാറിലെ പി.കെ അസോസിയേറ്റ് ഉടമയായ രാജന്‍ ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയാണ്.

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എ.കെ.ഡി.എ. ജില്ലാ പ്രസിഡണ്ട് മാഹിന്‍ കോളിക്കരയെയും തെരഞ്ഞെടുത്തിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Office- Bearers, PK Rajan AKDA State Vice president
  < !- START disable copy paste -->