Join Whatsapp Group. Join now!
Aster MIMS 10/10/2023

KasargodVartha IMPACT: ട്രെയിന്‍ യാത്രക്കിടയിലെ റാഗിങ്; സുരക്ഷ ശക്തമാക്കി അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പേടി ഇല്ലാതെ യാത്ര ചെയ്യാം, റാഗിംങ് നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിടി വീഴും; പരാതി കൊടുക്കാന്‍ മടി വേണ്ട

കാസര്‍കോട് നിന്നും മംഗളൂരു വരെയുള്ള തീവണ്ടിയാത്രയില്‍ റാഗിംങ് നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി ആര്‍പിഎഫും റെയില്‍വേ പോലീസും. മുതിര്‍ന്ന Kasaragod, Kerala, News, Train, Student, Assault, Mangalore, College, Railway, Police, RPF takes ragging issue seriously.
കാസര്‍കോട്: (www.kasargodvartha.com 20.06.2019) കാസര്‍കോട് നിന്നും മംഗളൂരു വരെയുള്ള തീവണ്ടിയാത്രയില്‍ റാഗിംങ് നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി ആര്‍പിഎഫും റെയില്‍വേ പോലീസും. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ പേരില്‍ മറ്റു വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കാസര്‍കോട് വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ സുരക്ഷാ നടപടികള്‍ ഉണ്ടായിട്ടുള്ളത്.

മംഗളൂരുവിലെ വിവിധ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രാവിലത്തെ യാത്രയിലും വൈകുന്നേരത്തെ മടക്കയാത്രയിലുമാണ് റാഗിംഗ് അരങ്ങേറുന്നത്. അതിനാല്‍ തന്നെ ഈ സമയങ്ങളില്‍ ആര്‍പിഎഫിന്റെയും റെയില്‍വേ പോലീസിന്റെയും സുരക്ഷയും പ്രത്യേക തിരച്ചിലും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് കാസര്‍കോട് ആര്‍പിഎഫ് സിഐ പി വിജയകുമാര്‍ കാസര്‍കോട് വാര്‍ത്തയെ അറിയിച്ചു. സാധാരണ മംഗളൂരുവിലെ കോളജുകള്‍ ജുലൈ രണ്ടാം വാരമാണ് തുറക്കാറുള്ളത്, ആ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ റാഗിംങ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ കാസര്‍കോട് മുതല്‍ മംഗളൂരു വരെ തീവണ്ടികളില്‍ സേനയുടെ സാനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കിടെ തുടര്‍ച്ചയായി ഒരു വിദ്യാര്‍ത്ഥിയെ റാഗിംങ് ചെയ്തതായും ഇതിന് ശേഷമുണ്ടായ കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതായും വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും തീവണ്ടിക്കകത്ത് നിന്നോ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നോ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വേ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് നിന്നും സിഐ വിജയകുമാര്‍, മംഗളൂരു ഭാഗത്ത് നിന്ന് സിഐ മനോജ് എന്നിവരാണ് സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. അതേ സമയം തീവണ്ടിയില്‍ റാഗിംങ് നടക്കുന്ന വിവരം മേലധികാരികളെ അറിയിച്ചതായും ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

Related News:
മംഗളൂരുവില്‍ കോളജുകള്‍ തുറന്നതോടെ തീവണ്ടിയില്‍ വീണ്ടും റാഗിംങ്; ആദ്യ ദിവസം തന്നെ റാഗിംങ്ങിന് വിധേയനായ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കുന്നതായി രക്ഷിതാവിന്റെ വെളിപ്പെടുത്തല്‍, സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Train, Student, Assault, Mangalore, College, Railway, Police, RPF takes ragging issue seriously.