Join Whatsapp Group. Join now!
Aster MIMS 10/10/2023

പാലത്തോട് ചേര്‍ന്നു നിര്‍മിക്കുന്ന നടപ്പാത പാതിവഴിയില്‍; അപകടസാധ്യത ഏറെ, പാതിവഴിയില്‍ നിര്‍ത്താനാണെങ്കില്‍ പണി തുടങ്ങിയതെന്തിനെന്ന് നാട്ടുകാര്‍

കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി പാലത്തോട് ചേര്‍ന്നു നിര്‍മിക്കുന്ന നടപ്പാത പാതിവഴിയില്‍. ഒമ്പത് മാസമായി താവം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നെങ്കിലും നടപ്പാത നിര്‍മാണം പാതിവഴിയില്‍Kannur, news, Kerala, Top-Headlines
പഴയങ്ങാടി: (www.kasargodvartha.com 14.06.2019) കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി പാലത്തോട് ചേര്‍ന്നു നിര്‍മിക്കുന്ന നടപ്പാത പാതിവഴിയില്‍. ഒമ്പത് മാസമായി താവം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നെങ്കിലും നടപ്പാത നിര്‍മാണം പാതിവഴിയില്‍ തന്നെയാണ്. നടപ്പാതയിലേക്കുള്ള പഴയങ്ങാടി ഭാഗത്തെ ചവിട്ടുപടി മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്.

നിര്‍മാണം ആരംഭിച്ചത് കാല്‍നടയാത്രക്കാര്‍ക്ക് അപകടരഹിതമായി യാത്ര ചെയ്യാന്‍ പാകത്തിലാണ്. എന്നാല്‍ ആസൂത്രണത്തില്‍ വന്ന പിഴവാണ് പണി പൂര്‍ത്തിയാകാതെ മടങ്ങിയത്. പാതിവഴിയില്‍ നിര്‍ത്താനാണെങ്കില്‍ പണി തുടങ്ങിയതെന്തിനെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം. ആളുകള്‍ റെയില്‍പ്പാളം മുറിച്ചു കടന്ന് യാത്ര ചെയ്യുന്നത് ഏറെ അപകടസാധ്യത ഉണ്ടാക്കുകയാണ്. റെയില്‍പ്പാതയില്‍ വളവുള്ളതിനാലും റെയില്‍വെ ഗേറ്റ് പൂര്‍ണമായും അടച്ചിട്ടതിനാലും പാളം മുറിച്ചു കടക്കുന്നത് അപകടം തന്നെയാണ്.

Pazhayangadi news, Kannur, news, Kerala, Top-Headlines

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pazhayangadi news, Kannur, news, Kerala, Top-Headlines