Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓപ്പറേഷന്‍ സൈലന്റില്‍ കുടുങ്ങിയത് 20 പേര്‍; രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേപോലെ പണികിട്ടി

വെള്ളരിക്കുണ്ട് സബ് ആര്‍ ടിയുടെ നേതൃത്വത്തില്‍ നിയമംലംഘിച്ച് ബൈക്കുകളിലും മറ്റും ചീറിപ്പറക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താനായി Kasaragod, Kerala, News, Vellarikundu, Police, Students, Driver, Parents
വെള്ളരിക്കുണ്ട്:(www.kasargodvartha.com 27.06.2019)  വെള്ളരിക്കുണ്ട് സബ് ആര്‍ ടിയുടെ നേതൃത്വത്തില്‍ നിയമംലംഘിച്ച് ബൈക്കുകളിലും മറ്റും ചീറിപ്പറക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താനായി ഓപ്പറേഷന്‍ സൈലന്റ് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ നിയമം ലംഘിച്ചുകൊണ്ടുള്ള വാഹനമോടിക്കുന്നതിന് തടയാനാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ക്ക് ശേഷം നിയമം ലംഘിക്കുന്ന കുടുക്കാന്‍ വാഹനപരിശോധനയുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്തെത്തുകയായിരുന്നു.

നിയമ ലംഘകരെ തടഞ്ഞു നിര്‍ത്താതെ മഫ്ടിയില്‍ നിരീക്ഷിക്കുകയും വാഹനത്തിന്റെ നമ്പറും ഫോട്ടോയും ശേഖരിച്ച് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയും ചെയ്യുന്ന പുതിയ രീതിയാണ് ഓപ്പറേഷന്‍ സൈലന്റ് എന്ന പേരില്‍ തുടങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ രാജപുരം കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 20 പേരാണ് കുടുങ്ങിയത്.


ഇവരുടെ രക്ഷിതാക്കളെ അടുത്ത ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ജെ സാജു, സി എ പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അസി. ഓപ്പറേഷന്‍ സൈലന്റ് എല്ലാ ദിവസവും തുടരുമെന്ന് ജോ. ആര്‍ ടി ഒ. കെ ഭരതന്‍ അറിയിച്ചു.

Keywords: Kasaragod, Kerala, News, Vellarikundu, Police, Students, Driver, Parents,