Join Whatsapp Group. Join now!
Aster MIMS 10/10/2023

നിപ ഭീതിയൊഴിയുന്നു; ഐസൊലേഷന്‍ വാര്‍ഡിലുള്ള 10 ല്‍ 9 പേര്‍ക്ക് നിപയില്ല

നിപ ഭീതി സംസ്ഥാനത്ത് നിന്നും ഒഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള 10 ല്‍ ഒമ്പതു പേര്‍ക്ക് നിപയില്ലെന്ന് Kerala, news, Top-Headlines, Trending, health, No Nipah for 9 out of 10 admitted in Isolation ward
കൊച്ചി: (www.kasargodvartha.com 08.06.2019) നിപ ഭീതി സംസ്ഥാനത്ത് നിന്നും ഒഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള 10 ല്‍ ഒമ്പതു പേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം ഇനി വരാനുണ്ട്. അതേസമയം നിപ സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമെന്നുമാണ് വിവരം.

വെള്ളിയാഴ്ച രാത്രി മൂന്ന് രോഗികളെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. നിപയുടെ രോഗ ലക്ഷണങ്ങള്‍ കാണിച്ച മൂന്നു പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

അതേസമയം നോര്‍ത്ത് പറവൂരില്‍ നിപ രോഗ ലക്ഷണം കാണിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. എന്‍ ഐ വി പൂനെയില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളേജില്‍ ക്യാമ്പ് ചെയ്ത് ലാബ് പരിശോധന, അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി വരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Trending, health, No Nipah for 9 out of 10 admitted in Isolation ward
  < !- START disable copy paste -->