Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓവുചാലുകള്‍ ടൈലിട്ട് മൂടി കെഎസ്ടിപിയുടെ വികസന മാതൃക; പുഴയായി ഒഴുകി ടി ബി റോഡ്, മഴ തിമിര്‍ത്തുപെയ്യുമ്പോള്‍ ആശങ്കയോടെ വ്യാപാരികള്‍

ശനിയാഴ്ച പുലര്‍ച്ചെ നഗരത്തില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ കാഞ്ഞങ്ങാട് ടി ബി റോഡ് കുളമാ Kerala, News, kasaragod, Kanhangad, Rain, Drainage, No drainage facilities in Kanhangad.
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2019) ശനിയാഴ്ച പുലര്‍ച്ചെ നഗരത്തില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ കാഞ്ഞങ്ങാട് ടി ബി റോഡ് കുളമായി. മഴവെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെ റോഡില്‍ തളംകെട്ടി കിടക്കുകയായിരുന്നു. വഴിയോര കച്ചവടക്കാരും റോഡരികിലെ വ്യാപാരികളും ബക്കറ്റുപയോഗിച്ച് റോഡില്‍ നിന്നും വെള്ളം കോരിമാറ്റുകയാണ് ചെയ്തത്.

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരം മുഴുവനും ടൈല്‍സ് പാകിയതോടെ കാലവര്‍ഷം കനക്കുമ്പോള്‍ കാഞ്ഞങ്ങാട് നഗരം മുഴുവനും പുഴയായി മാറുമോ എന്ന ആശങ്കയാണ് നഗരവാസികള്‍ക്കും വ്യാപാരികള്‍ക്കും ഉള്ളത്.

ടൈല്‍സ് പാകിയതോടെ നഗരത്തില്‍ ഓവുചാലുകള്‍ ഇല്ലാതായിരിക്കുകയാണ്. ഇതോടെ കാലവര്‍ഷത്തില്‍ പെയ്യുന്ന മഴവെള്ളം മുഴുവനും നഗരത്തില്‍ തന്നെ കെട്ടിക്കിടക്കാനും അതുവഴി സാംക്രമിക രോഗങ്ങള്‍ പടരാനും കാരണമായേക്കുമെന്നാണ് നഗരവാസികളുടെ ആശങ്കക്ക് കാരണം.



Keywords: Kerala, News, kasaragod, Kanhangad, Rain, Drainage, No drainage facilities in Kanhangad.
< !- START disable copy paste -->