Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് നിരീക്ഷണത്തിലുള്ള 3 പേര്‍ക്കും ഡിഫ്തീരിയ ഇല്ലെന്ന് സ്ഥിരീകരിച്ചു

കാസര്‍കോട്ട് ഡിഫ്തീരിയ ലക്ഷണവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള മൂന്നു പേര്‍ക്കും ഡിഫ്തീരിയ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചിറ്റാരിക്കാലില്‍ Kasaragod, Kerala, news, Top-Headlines, health, 3 from Kasaragod confirmed no diphtheria
കാസര്‍കോട്: (www.kasargodvartha.com 21.06.2019) കാസര്‍കോട്ട് ഡിഫ്തീരിയ ലക്ഷണവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള മൂന്നു പേര്‍ക്കും ഡിഫ്തീരിയ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചിറ്റാരിക്കാലില്‍ രോഗലക്ഷണവുമായി രണ്ട് കുട്ടികളുള്‍പ്പടെ മൂന്ന് പേരെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികത്സയില്‍ കഴിയുന്ന മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ട് വയസും ഒന്നര വയസും പ്രായമുള്ള കുട്ടികളുള്‍പ്പടെയുള്ളവരാണ് ചികത്സയില്‍ കഴിഞ്ഞിരുന്നത്.

ജില്ലയിലെ മലയോര മേഖലയായ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുത്താടിത്തട്ട്, അതിരുമ്മാവ് കോളനികളിലെ താമസക്കാരാണ് രോഗലക്ഷണവുമായി ചികിത്സ തേടിയത്. അതിരുമ്മാവ് കോളനിയിലെ അജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യം രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്താടിത്തട്ട് കോളനിയിലെ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചികിത്സ തേടിയെത്തിയത്.

ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെയും രക്തസാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചുകൊടുത്തിരുന്നു. പനി ബാധിച്ച് മുത്താടിത്തട്ട് കോളനിയിലെ യുവാവ് ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇയാളുടെ കുട്ടികളാണ് നിരീക്ഷണത്തില്‍ കഴിഞ്ഞുവന്നിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, health, 3 from Kasaragod confirmed no diphtheria
  < !- START disable copy paste -->