Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് മഞ്ചേശ്വരം Kasaragod, Kerala, news, Top-Headlines, Uppala, Murder-attempt, case, Crime, Murder attempt against Youth; Case against 6
ഉപ്പള: (www.kasargodvartha.com 08.06.2019) ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി മഞ്ചേശ്വരം സി ഐ ദിനേശ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളെ കുറിച്ച് അക്രമത്തിനിരയായ യുവാവ് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)ന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബായാര്‍ പെറോടിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. നടന്നു പോവുകയായിരുന്ന പ്രസാദിനെ ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് അക്രമിച്ചതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

Related News:
ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; യുവാവിന്റെ നില ഗുരുതരം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Uppala, Murder-attempt, case, Crime, Murder attempt against Youth; Case against 6
  < !- START disable copy paste -->