Join Whatsapp Group. Join now!
Aster MIMS 10/10/2023

തിമിംഗലം ഛര്‍ദിച്ചത് 1.3 കിലോ ആമ്പര്‍ഗ്രിസ്; വിപണിയിലെ മൂല്യമറിഞ്ഞ് ഞെട്ടിത്തരിച്ച് പോലീസ്, മധ്യവയസ്‌കന്‍ അറസ്റ്റില്‍

തിമിംഗലം ഛര്‍ദിച്ചപ്പോള്‍ ലഭിച്ച 1.3 കിലോ ആമ്പര്‍ഗ്രിസ് വില്‍ക്കാനെത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മുബൈയിലാണ് ഇയാള്‍ Mumbai, news, National, Top-Headlines, arrest, Man, Police, case
മുബൈ: (www.kasargodvartha.com 19.06.2019) തിമിംഗലം ഛര്‍ദിച്ചപ്പോള്‍ ലഭിച്ച 1.3 കിലോ ആമ്പര്‍ഗ്രിസ് വില്‍ക്കാനെത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മുബൈയിലാണ് ഇയാള്‍ അറസ്റ്റിലായത്. വിപണിയില്‍ 1.7 കോടി രൂപ വില വരുന്ന ആമ്പര്‍ഗ്രിസാണ് മധ്യവയസ്‌കന്‍ വില്‍ക്കാനെത്തിയത്. വിദ്യാവിഹാറിലെ കാമാ ലെയ്‌നില്‍ നിന്ന് ശനിയാഴ്ചയാണ് രാഹുല്‍ ദുപാരെ എന്നയാളെ അറസ്റ്റ് ചെയ്തത്.

തിമിംഗലം ഛര്‍ദിച്ച ആമ്പര്‍ഗ്രിസ് എന്ന വസ്തു വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്നതാണ്. തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. ഇത് സ്‌പേം തിമിംഗലങ്ങളുടെ വയറിലുണ്ടാകുന്നതാണ്. തിമിംഗലങ്ങള്‍ ഇടക്കിടെ ഛര്‍ദിച്ച് കളയുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയും. ഇത് വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണ്. ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത് തിമിംഗലം ഇത് ഛര്‍ദിക്കുകയില്ലെന്നും വിസര്‍ജനം വഴിയാണ് ഇത് പുറത്തുവരുന്നത് എന്നുമാണ്.

 Mumbai, news, National, Top-Headlines, arrest, Man, Police, case, Mumbai Man Arrested For Possessing Rs. 1.7 Crore-Worth Whale Vomit

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. 1.7 കോടി രൂപ വിലമതിക്കുന്ന 1.3 കിലോ ആമ്പര്‍ഗ്രിസ് ഇയാളില്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, news, National, Top-Headlines, arrest, Man, Police, case, Mumbai Man Arrested For Possessing Rs. 1.7 Crore-Worth Whale Vomit