Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി 'മോപ്പാളാ'; കാസര്‍കോട്ട് ചിത്രീകരണം പുരോഗമിക്കുന്നു

സന്തോഷ് കീഴാറ്റൂരിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സന്തോഷ് പുതുക്കുന്ന് സം Kerala, Kasaragod, News, Film, Cinema, Shooting, Mopala Shooting progress in Kasargod.
കാസര്‍കോട്: (www.kasargodvartha.com 01.06.2019) സന്തോഷ് കീഴാറ്റൂരിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോപ്പാള. വനശ്രീ ക്രീയേഷന്‍സിന്റെ ബാനറില്‍ കെ എന്‍ ബേത്തൂര്‍ നിര്‍മിക്കുന്ന ചിത്രം കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നുവരുന്നു.

ഉപേന്ദ്രന്‍ മടിക്കൈയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റിത്തേഷ് അരമന, പ്രജ്ഞ ആര്‍ കൃഷ്ണ, മാസ്റ്റര്‍ ദേവ നന്ദന്‍, ബേബി ആര്‍ദ്ര ബി കെ, ദേവീ പണിക്കര്‍, സോണിയ മല്‍ഹാര്‍, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.


ക്യാമറ: അഭിലാഷ് കരുണാകരന്‍, പ്രശാന്ത് ഭവാനി. സംഗീതം: ഉമേഷ് നീലേശ്വര്‍. പശ്ചാത്തല സംഗീതം: ശ്രീജിത്ത് നീലേശ്വര്‍. എഡിറ്റിംഗ്: ദിനില്‍ ചെറുവത്തൂര്‍. ലൊക്കേഷന്‍ മാനേജര്‍: ബാലകൃഷ്ണന്‍ കുണ്ട്യം, എം കെ മുരളി. പിആര്‍ഒ: നിര്‍മല്‍ ബേബി. ലൊക്കേഷന്‍ സൗണ്ട്: തോമസ് കുരിയന്‍. മേക്കപ്പ്: വിനീഷ് ചെറുകാനം, പീയൂഷ്. സ്റ്റില്‍സ്: വിഷ്ണു ബി എ.

Keywords: Kerala, Kasaragod, News, Film, Cinema, Shooting, Mopala Shooting progress in Kasargod.
< !- START disable copy paste -->