Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫോണിലൂടെ ബന്ധം, വീട്ടിലെത്തി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ യുവാവിനെതിരെ ചീമേനി Kasaragod, Kerala, news, cheemeni, Top-Headlines, Molestation, Crime, Molestation case against Youth
ചീമേനി: (www.kasargodvartha.com 04.06.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ യുവാവിനെതിരെ ചീമേനി പോലീസ് കേസെടുത്തു. നീലേശ്വരം ഓര്‍ച്ചയിലെ ഷക്കീറി(22)നെതിരെയാണ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.

പെണ്‍കുട്ടിയുമായി ഏറെനാളായി ഷക്കീര്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവത്രെ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പിന്നീട് വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതിയുമായി പോലീസിലെത്തിയത്. തനിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തതായി അറിഞ്ഞയുടന്‍ ഷക്കീര്‍ മുങ്ങിയിരിക്കുകയാണ്.

ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, cheemeni, Top-Headlines, Molestation, Crime, Molestation case against Youth
  < !- START disable copy paste -->