Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് അക്രമിച്ച സംഭവത്തില്‍ 3 മാസം കഴിഞ്ഞിട്ടും പ്രതികള്‍ വലയ്ക്ക് പുറത്ത്; പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനൊരുങ്ങി ജമാഅത്ത് കമ്മിറ്റി

പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികള്‍ വലയ്ക്ക് പുറത്ത്. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും പോലീസിന്റെ അനാസ്ഥയിലും പ്രKerala, kasaragod, news, Masjid, Attack, Assault, Nellikunnu, Masjid Imam attacked case: Jama-ath committee against police, Police station march will be conducted on 22nd
കാസര്‍കോട്: (www.kasargodvartha.com 14.06.2019) പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികള്‍ വലയ്ക്ക് പുറത്ത്. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും പോലീസിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 22ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍നിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് പള്ളി പരിസരത്ത് നിന്നും പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധപ്രകടനമായി നീങ്ങും.

പലതവണ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് നിയമസഭയിലും വിഷയം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ഇമാമും കര്‍ണാടക കല്‍മടുക്ക ഉച്ചില ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്ദുല്‍ നാസര്‍ സഖാഫി (26) ആക്രമിക്കപ്പെട്ടത്.

രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തതല്ലാതെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.



പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തു

Keywords: Kerala, kasaragod, news, Masjid, Attack, Assault, Nellikunnu, Masjid Imam attacked case: Jama-ath committee against police, Police station march will be conducted on 22nd