Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 65 ലീറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 65 ലീറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാള്‍ അറസ്റ്റില്‍ kasaragod, news, Auto Driver, Autorikshaw, Uppala, Liquor-drinking, Police, arrest, Man arrested with 65 Liter Karnataka made liqueur
ഉപ്പള: (www.kasargodvartha.com 19.06.2019) ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 65 ലീറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. സൂരവയലിലെ രാജഗോപാലന്‍ (50) ആണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ സൂരംബയലിലെ ഹരികൃഷണന്‍ ഓടിരക്ഷപ്പെട്ടു. ഉപ്പള സന്തടക്കയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മദ്യം പിടികൂടിയത്.

കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡും കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറും ചേര്‍ന്നാണ് മദ്യം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിലെടുത്തു. ഓട്ടോയുടെ ഡിക്കിലും സീറ്റിനടിയിലും സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.


ആവശ്യക്കാര്‍ക്ക് മദ്യം വിതരണം ചെയുന്നവരില്‍ പ്രധാനികളായ ഏജന്റുമാരാണ് രണ്ടുപേരുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഓടിരക്ഷപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: kasaragod, news, Auto Driver, Autorikshaw, Uppala, Liquor-drinking, Police, arrest, Man arrested with 65 Liter Karnataka made liqueur