Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇറാനെ ഒറ്റപ്പെടുത്തുമെന്ന് മക്കയില്‍ ചേര്‍ന്ന് അറബ് രാജ്യങ്ങളുടെ ഉച്ചകോടി; ഫലസ്തീനിനും അഭയാര്‍ത്ഥികള്‍ക്കും പിന്തുണ, ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൗദി

ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായി മക്കയില്‍ അടിയന്തിരമായി ചേര്‍ന്ന അറബ്-ജി സി സി ഉച്ചകോടിയില്‍ മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് Makha, Islam, Gulf, World, Saudi Arabia, Makkah Islamic summit tackles key issues.
മക്ക: (www.kasargodvartha.com 02.06.2019) ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായി മക്കയില്‍ അടിയന്തിരമായി ചേര്‍ന്ന അറബ്-ജി സി സി ഉച്ചകോടിയില്‍ മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം. അതേസമയം ഫലസ്തീനികള്‍ക്കും അഭയാര്‍ത്ഥികളും ഉച്ചകോടിയില്‍ പിന്തുണയും പ്രഖ്യാപിച്ചു.

ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണെന്നും ഇറാനെതിരെ യുദ്ധത്തിന് നീങ്ങില്ലെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള നീക്കം തടയുമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഇതിനായി കൂട്ടായ്മയിലെ അംഗ രാജ്യങ്ങള്‍ ഒന്നിച്ചു നീങ്ങാനും ഉച്ചകോടി ധാരണയിലെത്തി.

ഇതോടെ ഇറാനെതിരായ നടപടിക്ക് മുഴുവന്‍ അറബ് രാജ്യങ്ങളേയും ഒരുമിച്ചിരുത്താനായ ആശ്വാസത്തിലാണ് സൗദി അറേബ്യ. അതേസമയം ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൗദി ആവര്‍ത്തിച്ചു. ഉപാധികള്‍ പാലിക്കാതെ ഖത്തര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Makha, Islam, Gulf, World, Saudi Arabia, Makkah Islamic summit tackles key issues.