Join Whatsapp Group. Join now!
Aster MIMS 10/10/2023

ബോട്ട് ജെട്ടിക്ക് സമീപം വിദേശമദ്യവില്‍പന; പിടിയിലായയാളെ കോടതി ജയിലിലടച്ചു

ബോട്ട് ജെട്ടിക്ക് സമീപം വിദേശമദ്യവില്‍പന നടത്തുന്നതിനിടെ പിടിയിലായയാളെ കോടതി ജയിലിലടച്ചു. കൈതക്കാട്ടെ സി എ ദാമോദരനെയാണ് Kasaragod, Kerala, news, Cheruvathur, court, Liquor seized case; accused remanded
ചെറുവത്തൂര്‍ : (www.kasargodvartha.com 16.06.2019) ബോട്ട് ജെട്ടിക്ക് സമീപം വിദേശമദ്യവില്‍പന നടത്തുന്നതിനിടെ പിടിയിലായയാളെ കോടതി ജയിലിലടച്ചു. കൈതക്കാട്ടെ സി എ ദാമോദരനെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. രണ്ടര ലിറ്റര്‍ മദ്യവുമായാണ് ദാമോദരനെ നീലേശ്വരം എക്‌സൈസ് പിടികൂടിയത്.

മടക്കര ബോട്ട് ജെട്ടിയിലും പരിസരങ്ങളിലും വ്യാപകമായി മദ്യവില്‍പന നടത്തുന്ന വിവരമറിഞ്ഞെത്തിയ നീലേശ്വരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ ബി ബാബുപ്രസാദും സംഘവുമാണ് ദാമോദരനെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, court, Liquor seized case; accused remanded
  < !- START disable copy paste -->