Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നിന്നും ദാഇഷിലേക്ക് പോയ സംഘത്തിലെ മുഖ്യസൂത്രധാരന്‍ റാഷിദ് അബ്ദുല്ല ഒരു മാസം മുമ്പ് കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

കാസര്‍കോട് പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നുമടക്കം ദാഇഷിലേക്ക് പോയ സംഘത്തിലെ മുഖ്യസൂത്രധാരന്‍ റാഷിദ് അബ്ദുല്ല ഒരു മാസം മുമ്പ് Kasaragod, Kerala, news, Top-Headlines, Death, Obituary, World, Leader of Kerala Daesh module ‘killed by the US forces in Afghanistan
കാസര്‍കോട്: (www.kasargodvartha.com 03.06.2019) കാസര്‍കോട് പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നുമടക്കം ദാഇഷിലേക്ക് പോയ സംഘത്തിലെ മുഖ്യസൂത്രധാരന്‍ റാഷിദ് അബ്ദുല്ല ഒരു മാസം മുമ്പ് കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ട് പുറത്തുവിട്ടത്. റാഷിദ് അബ്ദുല്ലയുടെ ബന്ധുക്കളെല്ലാം ഗള്‍ഫിലായതിനാല്‍ വീട്ടുകാരില്‍ നിന്നും കേന്ദ്രഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുല്ല കൊല്ലപ്പെടുത്തുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐ എസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി ലഭിച്ചിരുന്നില്ല. കേരളത്തില്‍നിന്നുള്ള ദാഇഷിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍. റാഷിദിന്റെ നമ്പറിലേക്ക് മാധ്യമ പ്രവര്‍ത്തകന്‍ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് മറ്റൊരാള്‍ ഫോണില്‍ പ്രതികരണവുമായി രംഗത്തുവന്നത്. റാഷിദ് അബ്ദുല്ല അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇയാള്‍ പ്രതികരിച്ചത്.

അതേസമയം എന്‍ ഐ എ ഉള്‍പെടെയുള്ള അന്വേഷണ സംഘത്തിന് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, World, Leader of Kerala Daesh module ‘killed by the US forces in Afghanistan
  < !- START disable copy paste -->