Join Whatsapp Group. Join now!
Aster MIMS 10/10/2023

കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ തയ്യാറായില്ല; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ഏജന്റുമാരുടെ മര്‍ദ്ദനം, സമാന ജോലിയ്ക്ക് മലയാളികള്‍ക്ക് ഉയര്‍ന്ന കൂലി നല്‍കുമ്പോഴാണ് കൂലി വെട്ടിക്കുറച്ചുള്ള വിവേചനമെന്ന് തൊഴിലാളികള്‍

കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ തയ്യാറാകാതിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ഏജന്റുമാരുടെ മര്‍ദ്ദനം. മൂവാറ്റുപുഴയിലാണ് Kochi, news, Kerala, Top-Headlines, Attack, Police
മൂവാറ്റുപുഴ:  (www.kasargodvartha.com 20.06.2019) കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ തയ്യാറാകാതിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ഏജന്റുമാരുടെ മര്‍ദ്ദനം. മൂവാറ്റുപുഴയിലാണ് സംഭവം. കൂലി വെട്ടിക്കുറച്ച് കവലകളില്‍ ബോര്‍ഡ് വെച്ചതിന് ശേഷം കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാന്‍ തയ്യാറാകാതിരുന്നവരെയാണ് മര്‍ദ്ദിച്ചത്. പോലീസ് ഇടപെട്ട് ബോര്‍ഡ് നീക്കിയെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല എന്നാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് തൊഴിലാളികള്‍ പറഞ്ഞത്. പത്ത് ദിവസം മുമ്പ് മൂവാറ്റുപുഴയിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട കൂലി ബോര്‍ഡില്‍ രേഖപ്പെടുത്തിയത് ഹെല്‍പ്പര്‍ക്ക് 600 രൂപ, മൈക്കാടിന് 650, മേസണ് 800 രൂപ എന്നാണ്.

Kochi, news, Kerala, Top-Headlines, Attack, Police, Labour agents attacked other states workers

കോണ്‍ട്രാക്ടര്‍ അസോസിയേഷന്റെ തീരുമാനം ബംഗാളി ഭാഷയിലും രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥിരം കിട്ടുന്നതില്‍ നിന്ന് 150 രൂപ കുറച്ചുള്ള കൂലിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചവരെ ഏജന്റുമാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സമാന ജോലിയ്ക്ക് മലയാളികള്‍ക്ക് ഉയര്‍ന്ന കൂലി നല്‍കുമ്പോഴാണ് കൂലി വെട്ടിക്കുറച്ചുള്ള വിവേചനമെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പറയുന്നു.

പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബോര്‍ഡുകള്‍ മാറ്റിയെങ്കിലും മര്‍ദ്ദിച്ചവരെ കസ്റ്റഡിയിലെടുത്തില്ല. തൊഴില്‍ തര്‍ക്കം സംബന്ധിച്ച പരാതിയാണ് ലഭിച്ചതെന്നും ഇതില്‍ ഇടപെടാനാകില്ല എന്നാണ്് പോലീസിന്റെ നിലപാട്. തൊഴില്‍ വകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ ബോര്‍ഡ് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് മറുപടി. തുടര്‍മര്‍ദ്ദനം ഭയന്ന് തൊഴിലാളികളില്‍ ചിലര്‍ ബംഗാളിലേക്ക് തന്നെ തിരിച്ച് പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Top-Headlines, Attack, Police, Labour agents attacked other states workers