കാസര്‍കോട്: (www.kasargodvartha.com 11.06.2019) കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് കാസര്‍കോട് ജില്ലയില്‍ നിന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. എന്നാല്‍ ഇവര്‍ക്ക് പകരം ആരെയും നിയമിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. 30 ഓവര്‍സിയര്‍, 20 സബ് എഞ്ചിനീയര്‍, 35 ലൈന്‍മാന്മാര്‍ എന്നിവരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. തെക്കന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥരെയാണ് അവരുടെ സ്വന്തം ജില്ലയിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പകരം ആരെയും നിയമിക്കാത്തത് വൈദ്യുതി ഓഫീസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കാലവര്‍ഷം തുടങ്ങിയതോടെ വൈദ്യുതി ഓഫീസുകളില്‍ പരാതികളുടെ പ്രളയമാണ്. ഫീല്‍ഡില്‍ തകരാറും മറ്റുംപരിശോധിക്കേണ്ട ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ മാറ്റിയിരിക്കുന്നത്. കാസര്‍കോട് സെക്ഷന്‍ ഓഫീസില്‍ തന്നെ നാല് ഓവര്‍സിയറെയും ഒരു സബ് എഞ്ചിനീയറെയും രണ്ട് ലൈന്‍മാന്മാരെയുമാണ് മാറ്റിയിരിക്കുന്നത്. പതിനായിരക്കണക്കിന് ഉപഭോക്താക്കളുള്ള വൈദ്യുതി ഓഫീസുകളെ പോലും പകരം നിയമനം നടത്താതെ ഉള്ള ജീവനക്കാരെ മാറ്റിയത് ഉദ്യോഗസ്ഥര്‍ക്കിടയിലും പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
രണ്ട് ദിവസമായി വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെര്‍ക്കള വൈദ്യുതി സെക്ഷന്‍ ഓഫീസ് നാട്ടുകാര്‍ ഉപരോധിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. പല വൈദ്യുതി ഓഫീസുകളിലും നാട്ടുകാരെത്തി ബഹളം സൃഷ്ടിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District, Electricity, KSEB officers transferred from Kasaragod
< !- START disable copy paste -->