Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇരട്ടകള്‍ക്ക് റാങ്കിന്റെ തിളക്കം; കാസര്‍കോട്ടെ സൗപര്‍ണികയിലേക്ക് എത്തിയത് 2 റാങ്കുകള്‍, ഇരുവര്‍ക്കും ആഗ്രഹം ഐഐടിയില്‍ ചേര്‍ന്ന് പഠിക്കാന്‍

2019-ലെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോടിന് ലഭിച്ചത് ഇരട്ട റാങ്ക്. കാഞ്ഞങ്ങാട് മാവുങ്കാല്‍ Kanhangad, news, kasaragod, Top-Headlines, Education, Rank, Entrance Exam, Students
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2019) 2019-ലെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോടിന് ലഭിച്ചത് ഇരട്ട റാങ്ക്. കാഞ്ഞങ്ങാട് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സൗപര്‍ണികയിലേക്കാണ് റാങ്കുകളെത്തിയത്. ഇരട്ടകളായ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനുമാണ് റാങ്കുകള്‍ ലഭിച്ചത്.

സഞ്ജയ് സുകുമാരന് നാലാം റാങ്കും സൗരവ് സുകുമാരന് എട്ടാം റാങ്കുമാണ് ലഭിച്ചത്. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വരെ പഠനം നടത്തിയ ഇരുവരും കോട്ടയം ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.

KEAM results 2019 out, Kanhangad, news, kasaragod, Top-Headlines, Education, Rank, Entrance Exam, Students

ബ്രില്ല്യന്‍സ് പാലായില്‍ കോച്ചിംങിനും ചേര്‍ന്നിരുന്നു. കുസാറ്റ് നടത്തിയ എന്‍ട്രന്‍സ് പരീക്ഷയില്‍ സഞ്ജയ്ക്ക് നാലാം റാങ്കും സൗരവിന് ഒമ്പതാം റാങ്കുമാണ് ലഭിച്ചത്. ജീമെയ്ന്‍ ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്‌സാമിന് സഞ്ജയ്ക്ക് 422-ാം റാങ്കും സൗരവിന് 1905-ാം റാങ്കുമാണ് ലഭിച്ചത്. ഐഐടിയില്‍ ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹമെന്ന് ഇരുവരും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇരുവരുടെയും മൂത്ത സഹോദരി സ്‌നേഹ തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം എസ് സി ഇന്‍ഗ്രേറ്റഡ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാവുങ്കാല്‍ കാട്ടുകുളങ്കരയിലെ സുകുമാരന്‍-സുജാത ദമ്പതികളുടെ മക്കളാണ് ഇരുവരും. സുകുമാരന്‍ കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയില്‍ ലാബ് കെമിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയാണ്. മാതാവ് സുജാത രാജപുരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്. ഇരട്ട റാങ്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KEAM results 2019 out, Kanhangad, news, kasaragod, Top-Headlines, Education, Rank, Entrance Exam, Students