Join Whatsapp Group. Join now!
Aster MIMS 10/10/2023

മമ്മൂട്ടിയും യേശുദാസും ജലജയുമടക്കം തങ്ങളുടെ കലാ മികവ് അടയാളപ്പെടുത്തിയ നെല്ലിക്കുന്ന് ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; കലാമൂല്യമുള്ള ഒരു നാടകത്തിന് യവനിക ഉയര്‍ന്നത് നീണ്ടകാലത്തിന് ശേഷം; നിറഞ്ഞ സദസില്‍ റബ്ഡി അരങ്ങേറി

ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കലാവേദിയായിരുന്ന നെല്ലിക്കുന്ന് റോഡിലെ News, Kasaragod, Kerala, Drama, District Collector,
കാസര്‍കോട്:(www.kasargodvartha.com 23/06/2019) ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കലാവേദിയായിരുന്ന നെല്ലിക്കുന്ന് റോഡിലെ ലളിതകലാസദനത്തിന് പുതുജീവന്‍. നീണ്ട കാലത്തിന് ശേഷം ലളിതകലാസദനത്തില്‍ കലാമൂല്യമുള്ള ഒരു നാടകത്തിന് യവനിക ഉയര്‍ന്നപ്പോള്‍ നാടകം ആസ്വദിക്കാനെത്തിയത് നിറഞ്ഞ സദസ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ലളിതകലാ സദനത്തില്‍ ആടാനും പാടാനും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും എത്താത്ത കലാകാരന്മാര്‍ അപൂര്‍വ്വമായിരുന്നു.
News, Kasaragod, Kerala, Drama, District Collector, Kannada drama 'Rabdi' in Lalithakala Sadanam

എന്‍ എന്‍ പിള്ളയും യേശുദാസും മമ്മൂട്ടിയും ജലജയുമടക്കം നിരവധി പ്രമുഖര്‍ തങ്ങളുടെ കലാ മികവ് അടയാളപ്പെടുത്തിയ വേദിയാണിത്. ഇവിടെ അരങ്ങേറാത്ത നാടകങ്ങള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ കുറേ കാലമായി വല്ലപ്പോഴും നടക്കുന്ന വിവാഹ വേദിയായി മാത്രം ലളിതകലാ സദനം മാറി. ലളിതകലാ സദനത്തെ ഒരു വട്ടം കൂടി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഡ്വ. ടി വി ഗംഗാധരന്റെ നേതൃത്വത്തിലുള്ള ജനസേവന ഹെല്‍ത്ത് സര്‍വ്വീസസ് ശനിയാഴ്ച രാത്രി അരങ്ങിലെത്തിച്ച 'റബ്ഡി' എന്ന കന്നട നാടകം കാണാന്‍ കുടുംബ സമേതം നൂറുകണക്കിന് ആളുകളാണ് എത്തിയത്.

ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന നാടകം ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രംഗവര്‍ത്തുള എന്ന നാടക സംഘമാണ് അവതരിപ്പിച്ചത്. നാടക പ്രവര്‍ത്തകരെ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു അഭിനന്ദിച്ചു. റിട്ടയേര്‍ഡ് കലക്ടര്‍ കെ ശശിധര, ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ട്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജി ബി വത്സന്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി, കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് ശാലിയന്‍, സിനിമാനാടക സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, നാടക രചയിതാവ് വിജയ ലക്ഷ്മി ഷാന്‍ബോഗ്, അഡ്വ. കെ നാരായണ, കാസര്‍കോട് സാഹിത്യവേദി ജനറല്‍ സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ, ജീന്‍ മന്തേര, ദിവാകര ഗഡിനാടു തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു. ടി വി ഗംഗാധരന്‍ സ്വാഗതവും കെ എസ് ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

Keywords: News, Kasaragod, Kerala, Drama, District Collector, Kannada drama 'Rabdi' in Lalithakala Sadanam