ന്യൂഡല്‍ഹി: (www.kasargodvartha.com 23.06.2019) ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു. അക്രമത്തില്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. നോയിഡയിലെ ഒരു ടെലിവിഷന്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്ന മിതാലി ചന്ദോലയ്ക്കു നേരെയാണ് അജ്ഞാത സംഘത്തിന്റെ വെടിവെപ്പുണ്ടായത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം.
കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ ധര്‍മശില കാന്‍സര്‍ ആശുപത്രിക്കു സമീപം വെച്ച് മാരുതി സ്വിഫ്റ്റ് കാറിലെത്തിയ മുഖം മൂടി ധരിച്ച അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഹ്യുണ്ടായ് ഐ 20 കാറില്‍ സഞ്ചരിക്കുകയായിരുന്നു മിതാലി. മൂന്നു വെടിയുണ്ടകളില്‍ രണ്ടെണ്ണം ലക്ഷ്യം തെറ്റി കാറിന്റെ ഗ്ലാസില്‍ പതിച്ചു. മറ്റൊരു വെടിയുണ്ട കൊണ്ട് മിതാലിയുടെ വലതു കൈക്ക് പരിക്കേറ്റു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തതായി ന്യൂ അശോക് നഗര്‍ പോലീസ് അറിയിച്ചു.
സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മിതാലി പോലീസിനെ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Trending, New Delhi, Media worker, Journalist Shot At While Driving In Delhi
< !- START disable copy paste -->