Join Whatsapp Group. Join now!
Aster MIMS 10/10/2023

ലഹരിയുടെ അടിമയാവരുത്, ജീവിതത്തിന്റെ ഉടമയാവുക; നാടെങ്ങും ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലോക ലഹരി വിരുദ്ധ ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ടി ഐ എച്ച് എസ് നായന്മാര്‍മൂല സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി Kasaragod, Kerala, news, Top-Headlines, Trending, school, International Day Against Drug marked
കാസര്‍കോട്: (www.kasargodvartha.com 26.06.2019) ലോക ലഹരി വിരുദ്ധ ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ടി ഐ എച്ച് എസ് നായന്മാര്‍മൂല സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി 'ലഹരിയുടെ ദൂഷ്യ ഫലങ്ങള്‍' എന്ന വിഷയത്തില്‍ പ്രസംഗമത്സരവും ലഹരി വിരുദ്ധ ചിത്ര രചനാ മത്സരവും നടത്തി. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ നടന്നത്. ചെറിയ ക്ലാസ് മുതലേ ലഹരിയുടെ ദൂഷ്യ ഫലങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കുക എന്നതായിരുന്നു ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. സ്‌കൂളിലെ പ്രധാനാധ്യാപിക കുസുമം, സ്റ്റാഫ് സെക്രട്ടറി അശോകന്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരായ സിദ്ദീഖ്, ഷീബ, ബിജി, സൗമ്യ, ശ്രീധരന്‍, ബാദുഷ, സീന എന്നിവര്‍ നേതൃതം നല്‍കി.

പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലും അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലി എം ആര്‍ എച്ച് എസ് എസ് സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍മാരായ കെ ആര്‍ രഞ്ജിത, കെ അഹല്യ എന്നിവരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന നാടകവും കവിതയും അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ പ്രിയേഷ് കുമാര്‍, അധ്യാപകരായ സോജി ചാക്കോ, എസ് ഭാവന, അരുണ്‍ രവീന്ദ്രന്‍, എന്‍ വി സിന്ധു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അംജ, സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. ലഹരി ഉപയോഗം മൂലം ഉണ്ടാവുന്ന ഗുരുതരമായ ഭവിഷ്യത്തിനെ പ്രമേയമാക്കി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പനത്തടി, മാലക്കല്ല് എന്നിവടങ്ങളിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി നടത്തിയ റാലിയില്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

എക്സൈസ് വകുപ്പ് ഓഫീസര്‍ മനീഷ്, പ്രദീപന്‍ മാലോം എന്നിവര്‍ തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. പ്രധാനാധ്യാപിക എ രത്നാവതി, പ്രിന്‍സിപ്പാള്‍ എം ഗോവിന്ദന്‍, അധ്യാപകരായ ജെയ്മോന്‍ മാത്യു, പി ശംഭു ദാസ്,  സി വിജയകുമാര്‍, മഹേഷ് എം നായര്‍, രാജി കെ തോമസ്, റിനി പി, സരിത കെ, നിഷ കെ, സൗമ്യ സിറിയക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.

വിദ്യാര്‍ത്ഥി വലയം തീര്‍ത്ത് പൈവളിഗെ നഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പൈവളിഗെനഗര്‍: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പൈവളിഗെനഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥി വലയം തീര്‍ത്തു. ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. ഹെഡ് മാസ്റ്റര്‍ ഇബ്രാഹിം ബി, പ്രിന്‍സിപ്പാള്‍ വിശ്വനാഥ, പി ടി എ അധ്യക്ഷന്‍ ഇബ്രാഹിം, ഉപാധ്യക്ഷന്‍ രമേഷ്, അധ്യാപകരായ രവീന്ദ്രനാഥ്, കെ എം ബല്ലാള്‍, അബ്ദുല്‍ ലത്വീഫ്, കൃഷ്ണമൂര്‍ത്തി, ശശികല സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥി വലയം തീര്‍ത്ത് എം എസ് എഫ്

കാസര്‍കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിനുവേണ്ടി എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി വലയം തീര്‍ത്ത് പ്രതിജ്ഞയെടുത്തു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. സവാദ് അംഗഡിമുഗര്‍, സിറാജ്, മുര്‍ഷിദ്, അജ്മല്‍ സംബന്ധിച്ചു. കുമ്പള ഐ എച്ച് ആര്‍ ഡി കോളേജില്‍ ജില്ലാ സെക്രട്ടറി സഹദ് അംഗഡിമുഗര്‍ ഉദ്ഘാടനം ചെയ്തു. മുഫാസ് കോട്ട, ജംഷീദ് മൊഗ്രാല്‍, അഫ്‌സല്‍ ബേക്കൂര്‍, സഫ് വാന്‍ മൊഗ്രാല്‍, റംസാന്‍ പാറക്കട്ട, സഫ് വാന്‍ ആദൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട് ഗവ. കോളേജില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് ഉദ്ഘാടനം ചെയ്തു. കബീര്‍, ഷക്കീര്‍, സല്‍മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ ഉദ്ഘാടനം ചെയ്തു. സഫ് വാന്‍, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഗവ. കോളേജ് കുണിയ യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര ഉദ്ഘാടനം ചെയ്തു. ഷഹീന്‍ കുണിയ, ഷമ്മാസ് എന്നിവര്‍ നേതൃത്വം നല്‍കി.



കാഞ്ഞങ്ങാട് സി കെ എന്‍ എ എം കോളേജില്‍ വാര്‍ഡ് കൗണ്‍സിലര്‍ റസാഖ് തായലകണ്ടി ഉദ്ഘാടനം ചെയ്തു. ജംഷീദ് ചിത്താരി, ഹാഷിര്‍ മുണ്ടത്തോട് എന്നിവര്‍ നേതൃത്വം നല്‍കി. ശറഫ് കോളേജ് പടന്നയില്‍ എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സൈഫുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആഷിഖ് എന്‍ കെ സി, റബീഹ് കോട്ടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ യൂണിവേസിറ്റി പെരിയയില്‍ റാഷിദ് കുയ്യാല്‍ ഫാസില്‍, നൗഫല്‍ മല, ബാസിം ഗസ്സാലി എന്നിവര്‍ നേതൃത്വം നല്‍കി.

ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികളെയാണ് നോട്ടമിട്ടിരിക്കുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ നാം അറിഞ്ഞതാണ്. ഏത് വിധേനയും വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്. അതിനു എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. അതിന് അധ്യാപകര്‍, രക്ഷിതാക്കള്‍, നിയമപാലകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണ വേണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ അറിയിച്ചു





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, school, International Day Against Drug marked
  < !- START disable copy paste -->