കാസര്‍കോട്: (www.kasargodvartha.com 20.06.2019) കടലില്‍ കുടുങ്ങിയ ബോട്ട് രക്ഷപ്പെടുത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍തുക പിഴയിട്ട് ഫിഷറീസ് വകുപ്പിന്റെ ക്രൂരത, ബോട്ടിലുണ്ടായിരുന്ന 400 കിലോ മത്സ്യം ലേലം ചെയ്ത് 40,000 രൂപയും സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി; കലക്ടര്‍ ഇടപെട്ടു, നീതി ലഭിക്കുമെന്ന് ഉറപ്പുനല്‍കി
കാസര്‍കോട്: കടലില്‍ കുടുങ്ങിയ ബോട്ട് രക്ഷപ്പെടുത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍തുക പിഴയിട്ട് ഫിഷറീസ് വകുപ്പിന്റെ ക്രൂരത. അനധികൃതമായി ലൈസന്‍സില്ലാതെ മീന്‍ പിടിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഫിഷറീസ് വകുപ്പ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയത്. എന്നാല്‍ ലൈസന്‍സ് അടക്കം ഫിഷറീസ് വകുപ്പ് പിടിച്ചുവെച്ചതായും നിര്‍ബന്ധപൂര്‍വം തുകയടക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തതെന്ന് ബോട്ടുടമകള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഈ മാസം എട്ടിനാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് പുറംകടലില്‍ കുടുങ്ങിയ ഒമ്പത് മത്സ്യത്തൊഴിലാളടങ്ങിയ ബോട്ടിനെ കോസ്റ്റല്‍ പോലീസ് കാസര്‍കോട് തളങ്കര ഹാര്‍ബറിലെത്തിച്ചത്. അന്ന് തന്നെ ബോട്ട് പരിശോധിക്കുക പോലും ചെയ്യാതെ ബോട്ടിലുണ്ടായിരുന്ന 400 കിലോ മത്സ്യം ലേലം ചെയ്ത് 40,000 രൂപ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി. പിന്നാലെയാണ് ലൈസന്‍സില്ലാതെ മീന്‍ പിടിച്ചുവെന്ന കുറ്റത്തിന് ഇവരോട് രണ്ടര ലക്ഷം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. ഇവരുടെ കയ്യില്‍ ലൈസന്‍സ് ഇല്ലായിരുന്നുവെന്നും അതുകൊണ്ടാണ് പിഴയീടാക്കിയതെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സതീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വന്‍തുക പിഴയടക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബോട്ടുടമയും സ്രാങ്കുമായ തമിഴ്‌നാട് സ്വദേശി തഥേയൂസ് കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് പരാതി നല്‍കുകയും കലക്ടര്‍ അന്വേഷണത്തിനായി കോസ്റ്റല്‍ സിഐ എസ് അശ്വിത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഗുജറാത്തിലേക്ക് മീന്‍പിടിക്കാന്‍ പോയി കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയാണ് ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായത്. കുമ്പള ഭാഗത്ത് കുടുങ്ങിയ ഇവര്‍ കണ്ണൂര്‍ കോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയും അവിടെ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് തീരദേശ പോലീസെത്തി ബോട്ടും അതിലെ ജീവനക്കാരെയും തളങ്കര തുറമുഖത്തെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ച് ബോട്ട് അവര്‍ക്ക് കൈമാറിയത്.
ബോട്ടിന്റെ ആര്‍സിയും മറ്റു രേഖകളും ഫിഷറീസ് വകുപ്പ് പിടിച്ചുവെച്ചിട്ടുണ്ടെന്നും അത് തിരിച്ചുനല്‍കണമെന്നും ബോട്ടിന്റെ എഞ്ചിന്‍ തകരാര്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ടാക്കണമെന്നുമാണ് ഇവര്‍ കലക്ടറോട് അഭ്യര്‍ത്ഥിച്ചത്. കലക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കും ഇനി മറ്റു നടപടികള്‍ സ്വീകരിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fishermen, Boat, fisher-workers, Fine, District Collector, Huge amount fined for fishermen, Boat and 400 kg fish seized.